14 January 2026
Nithya V
Image Credit: Getty, Social Media
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ മേഖലകളെ കുറിച്ചും വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ചും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്.
സ്ത്രീകൾ ഒരിക്കലും ദുർബലരല്ലെന്നും അവർ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയാണെന്നും ചാണക്യൻ പറയുന്നു.
വിജയകരമായ ജീവിതത്തിന് സ്ത്രീകൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ചില വ്യക്തികളിൽ നിന്ന് അകന്ന് നിൽക്കേണ്ടതുമാണ്.
ആത്മാഭിമാനത്തെ നശിപ്പിക്കുന്ന സാഹചര്യത്തെയും വ്യക്തികളെയും നിങ്ങളെ മാനസികമായി തളർത്തുന്നവരെയും ഒഴിവാക്കുക.
സ്വർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മാത്രം കൂടെനിൽക്കുന്നവരുമായി കൂട്ട് വേണ്ട. അവർ അവരുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ നിങ്ങളെ തള്ളിക്കളയും.
പ്രിയപ്പെട്ടവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും തന്നെ വേർപെടുത്താൻ ആഗ്രഹിക്കുവരിൽ നിന്ന് എത്ര അകന്നിരിക്കുന്നുവോ അത്രയും നല്ലതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.