13 January 2026
Nithya V
Pic Credit: PTI, Getty
മകരവിളക്കിനോടനുബന്ധിച്ച് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളിപ്പ് നടക്കുമ്പോൾ 'നായാട്ടുവിളി' എന്നൊരു അത്യപൂർവ്വ ചടങ്ങുണ്ട്.
ആദ്യ നാല് ദിവസം പതിനെട്ടാം പടിക്ക് മുന്നിലും അഞ്ചാം ദിവസം ശരംകുത്തിയിലുമാണ് നായട്ടുവിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിത്രമാണ് ചൊല്ലുന്നത്.
അയ്യപ്പന്‍റെ ജനനം മുതൽ വേട്ട നായ്ക്കൾക്കൊപ്പമുള്ള പുലി വേട്ടയും യോഗനിദ്രയും അരുളപ്പാടുകളും വരെയുള്ള 576 ഗദ്യ ശീലുകളാണിത്.
പന്തളത്ത് രാജാവ് ശബരിമല ക്ഷേത്രം പണിക്ക് വന്ന തമിഴ് വംശജർക്ക് അനുവദിച്ച് കൊടുത്ത അവകാശമാണ് നായാട്ടുവിളിയെന്നാണ് ഐതിഹ്യം.
എരുമേലി പുന്നമ്മൂട്ടിൽ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള അവകാശം. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട്തറയിൽ നിന്നാണ് നായാട്ട് വിളിക്കുന്നത്.
തെക്കോട്ട് നോക്കി നിന്നാണ് നായാട്ടുവിളിക്കുന്നത്. വിളിക്കുന്നയാൾ ഓരോ ശീലുകളും ചൊല്ലുമ്പോൾ കൂടെയുള്ളവർ ആചാരവിളി മുഴക്കും.
12 പേരാണ് സംഘത്തിലുള്ളത്. മകരവിളക്കു ഉത്സവത്തിന് പുറമേ കൊടിയേറിയുള്ള ഉത്സവത്തിനും നായാട്ട് വിളിക്ക് സംഘമെത്തും.
പന്തളം വലിയ കോയിക്കൽ ക്ഷേത്രം, പെരുനാട് കക്കാട് കോയിക്കൽ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും നായാട്ട് വിളിക്കുന്നത് പുന്നമൂട്ടിൽ കുടുംബത്തിൽ നിന്നുള്ളവരാണ്.