14 January 2026
Sarika KP
Pic Credit: PTI, Getty
തമിഴ് ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. ജനുവരി 14 മുതൽ 17 വരെയാണ് ഈ വർഷത്തെ പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നത്.
പ്രകൃതിയോടും സൂര്യദേവനോടും നന്ദി പറയുന്ന ഈ പുണ്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് കൈമാറാൻ മികച്ച ആശംസകളും സന്ദേശങ്ങളും ഇതാ.
നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ ഉണ്ടാകട്ടെ, സന്തോഷകരമായ പൊങ്കൽ ആശംസകൾ നേരുന്നു.
സമാധാനവും പുരോഗതിയും സന്തോഷവും നിറഞ്ഞ ഒരു വർഷം നിങ്ങൾക്ക് ആശംസിക്കുന്നു. ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ.
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ഒരു പൊങ്കൽ ആശംസിക്കുന്നു.
നിങ്ങളുടെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കാൻ ഈ വർഷം സാധിക്കട്ടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ
ഈ വർഷത്തെ പൊങ്കൽ നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്കും വിജയങ്ങൾക്കും വഴിയൊരുക്കട്ടെ. ആശംസകൾ.
ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ വിഭവങ്ങൾ കുറയാതിരിക്കട്ടെ... എല്ലാവർക്കും പൊങ്കൽ ആശംസകൾ