January 13 2026

Aswathy Balachandran

Image Courtesy:  PTI/ Getty

മകരജ്യോതിയുടെ പ്രാധാന്യമെന്ത്? 

മകരസംക്രാന്തി ദിനത്തിൽ അയ്യപ്പസ്വാമി ധർമ്മശാസ്താവിന്റെ വിഗ്രഹത്തിൽ ലയിച്ചു ചേർന്നതായും, പൊന്നമ്പലമേട്ടിൽ ദേവന്മാർ ദീപാരാധന നടത്തുന്നതുമാണ് പ്രധാന ഐതിഹ്യം.

ഐതിഹ്യം

സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് മാറുന്ന മുഹൂർത്തത്തിലാണ് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയുന്നത്.

മകരസംക്രാന്തി

ദീപാരാധനയ്ക്ക് തൊട്ടുമുമ്പ് കിഴക്കൻ ആകാശത്ത് ഉദിച്ചുയരുന്ന തിളക്കമുള്ള നക്ഷത്രത്തെയാണ് 'മകരനക്ഷത്രം' എന്ന് വിളിക്കുന്നത്. ഇത് പ്രകൃതിദത്തമായ പ്രതിഭാസമാണ്.

മകരനക്ഷത്രം

ശബരിമല ക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന പൊന്നമ്പലമേട്ടിലെ വനപ്രദേശത്താണ് മകരജ്യോതി തെളിയുന്നത്. 

പൊന്നമ്പലമേട്ടിൽ

തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ശബരിമലയിൽ ദീപാരാധന നടത്തുന്ന അതേ സമയത്താണ് പൊന്നമ്പലമേട്ടിൽ മൂന്ന് തവണ കർപ്പൂര ജ്യോതി തെളിയുന്നത്.

ദീപാരാധന

പൊന്നമ്പലമേട്ടിലെ ആചാരം ഒരു മനുഷ്യനിർമ്മിത ദീപമാണെന്ന് 2011-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 

ആചാരം

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. മകരജ്യോതി ദർശിക്കുന്നതോടെ പുണ്യകാലം പൂർത്തിയാകുന്നു എന്നാണ് ഭക്തരുടെ വിശ്വാസം.

പൂർണ്ണത

ലക്ഷക്കണക്കിന് ഭക്തർ എത്തുന്നതിനാൽ വനംവകുപ്പും പോലീസും കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഈ ദിവസം ഒരുക്കുന്നത്.

സുരക്ഷ