23 June 2025
Nithya V
Image Courtesy: Freepik
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതനത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള നിരവധി തന്ത്രങ്ങളും വഴികളും ചാണക്യനീതിയിൽ അദ്ദേഹം പരാമർശിക്കുന്നു.
പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് അവയെ തടയുന്നതിന് ചില മാർഗങ്ങൾ ചാണക്യൻ പറയുന്നു. അവ എന്തെല്ലാമെന്ന് നോക്കാം,
നടക്കുമ്പോൾ ജാഗ്രത പുലർത്തുക. കാരണം ചെറിയ ജാഗ്രത കുറവ് പോലും അപകടത്തിന് കാരണമാകുമെന്ന് ചാണക്യൻ പറയുന്നു.
ആരോഗ്യത്തോടിരിക്കുന്നത് വഴി പ്രശ്നങ്ങൾ ഒഴിവാക്കാം. ശുചിത്വം പാലിച്ച് രോഗങ്ങളെ തടയുകയും നല്ല ഭക്ഷണം കഴിക്കുകയും വേണം.
കോപവും ദേഷ്യവും ഉപേക്ഷിക്കണം. ഇവ ഒരു വ്യക്തിയുടെ കഴിവിനെ നശിപ്പിക്കുമെന്ന് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചാണക്യൻ പറയുന്നു.
മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ സ്വയം തെറ്റുകള്‍ വരുത്താനുള്ള സാധ്യത കുറവായിരിക്കും.
ഒന്നിനുവേണ്ടിയും ഒരിക്കലും കള്ളം പറയരുത്. ഇത് ഒരു വ്യക്തിക്ക് അവന്റെ വിശ്വാസവും ബഹുമാനവുമെല്ലാം നഷ്ടപ്പെടുത്തുന്നു.