22 June 2025
Abdul Basith
Pic Credit: Unsplash
യോഗ ശാരീരികാരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിനൊപ്പം, മാനസികാരോഗ്യത്തെയും യോഗ സഹായിക്കും. ഗുണങ്ങൾ പരിശോധിക്കാം.
യോഗ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ നിയന്ത്രിച്ച് സമ്മർദ്ദം കുറയ്ക്കാൻ യോഗയ്ക്ക് കഴിയും.
സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ സെറടോണിനും ഡോപ്പമിനും വർധിക്കും. ഇത് ഉത്കണ്ഠയും വിഷാരോഗവും കുറയ്ക്കാൻ സഹായിക്കും.
സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ശ്വാസോഛ്വാസം മെച്ചപ്പെടും. ഇത് ശ്രദ്ധയും ഫോക്കസും വർധിപ്പിച്ച് മാനസികാരോഗ്യം വർധിപ്പിക്കും.
സ്ഥിരമായി യോഗ ചെയ്യുന്നത് നാഡീവ്യൂഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. നാഡീവ്യൂഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുന്നതിലൂടെ ഉറക്കം മെച്ചപ്പെടും.
യോഗ ചെയ്യുന്നതിലൂടെ ആത്മബോധം അഥവാ സെൽഫ് അവേർനസ് കൂടുതൽ മികച്ചതാവും. ഇതും മാനസികാരോഗ്യത്തെ മികച്ചതാക്കും.
സ്ഥിരമായി യോഗ ചെയ്യുന്നത് മാനസിക നിലയെ ശക്തിപ്പെടുത്തും. അതിലൂടെ വെല്ലുവിളികൾ ഫലപ്രദമായി നേരിടാനുള്ള കഴിവ് ലഭിക്കും.
ദിവസവും മുടങ്ങാതെ യോഗ ചെയ്യുന്നത് ഉത്കണ്ഠ (ആങ്ക്സൈറ്റി) കുറയ്ക്കും. റെസ്റ്റ്ലസ്നസ് പോലുള്ള വെല്ലുവിളികളും യോഗ നിയന്ത്രിക്കും.