ഈ ഭക്ഷണങ്ങൾ ശ്രദ്ധിക്കണം; രക്തസമ്മർദ്ദം കൂട്ടും 

22 June 2025

Abdul Basith

Pic Credit: Unsplash

രക്തസമ്മർദ്ദം നിയന്ത്രിച്ചുനിർത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മർദ്ദം വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ പരിശോധിക്കാം.

രക്തസമ്മർദ്ദം

ഉപ്പിലിട്ടതിൽ സോഡിയം അധികമായി അടങ്ങിയിട്ടുണ്ട്. കഴിക്കുമ്പോൾ സ്വാദുണ്ടാവുമെങ്കിലും ഇത് രക്തസമ്മർദ്ദം വർധിപ്പിക്കാനിടയുണ്ട്.

ഉപ്പിലിട്ടത്

കോട്ടേജ് ചീസിൽ പ്രോട്ടീൻ ധാരാളമുണ്ട്. ഇതോടൊപ്പം കോട്ടേജ് ചീസിൽ സോഡിയവും ഫാറ്റുമുണ്ട്. അതുകൊണ്ട് തന്നെ ഇതും കുറയ്ക്കുക.

കോട്ടേജ് ചീസ്

ബ്രെഡിലും സോഡിയത്തിൻ്റെ അളവ് കൂടുതലാണ്. ഒരു കഷ്ണം ബ്രെഡിൽ 100 മുതൽ 200 മില്ലിഗ്രാം വരെ സോഡിയം അടങ്ങിയിട്ടുണ്ടാവും.

ബ്രെഡ്

വെളിച്ചെണ്ണയിൽ 90 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റാണ്. ഇതും രക്തസമ്മർദ്ദം വർധിക്കാനുള്ള കാരണമാണ്. മിതമായി എണ്ണ ഉപയോഗിക്കുക.

വെളിച്ചെണ്ണ

പ്രോസസ്ഡ് മീറ്റിൽ ഉയർന്ന സോഡിയത്തിനൊപ്പം നൈട്രേറ്റ്സ് പോലുള്ള പ്രിസർവേറ്റിവുകളും അടങ്ങിയിരിക്കുന്നു. ഇതൊക്കെ രക്തസമ്മർദ്ദം വർധിപ്പിക്കും.

പ്രോസസ്ഡ് മീറ്റ്

സോസുകളിലും സോഡിയം അധികമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അധികമായി സോസുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

സോസ്

സോഡിയം, ട്രാൻസ് ഫാറ്റ്, കലോറി എന്നിവ ബർഗർ, ഫ്രൈസ് തുടങ്ങിയ ഫാസ്റ്റ് ഫുഡിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതും ഒഴിവാക്കണം.

ഫാസ്റ്റ് ഫുഡ്