22 June 2025
Nithya V
Image Courtesy: Getty Images
ഒന്നും ചെയ്യാൻ തോന്നുന്നില്ല, വല്ലാത്ത മടി. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുന്ന ചില ജാപ്പനീസ് തന്ത്രങ്ങളുണ്ട്.
ലോകത്തിലെ ഏറ്റവും അധ്വാന ശീലരായ ജനവിഭാഗമാണ് ജപ്പാൻകാർ. ലോകസാമ്പത്തിക ശക്തികളിൽ ഒന്നായി വളരാൻ അവരെ സഹായിക്കുന്നതും കഠിന പരിശ്രമമാണ്.
മടി മാറ്റാൻ സഹായിക്കുന്ന ജാപ്പനീസ് തന്ത്രമാണ് കൈസർ. കെയ്, സെൻ എന്നീ വാക്കുകൾ ചേർന്നാണ് കൈസർ എന്ന പദമുണ്ടായത്.
കെയ് എന്ന വാക്കിന് അർത്ഥം മാറ്റം എന്നാണ്. സെൻ എന്നാൽ ജ്ഞാനം എന്നാണ് അർത്ഥം. ഒരു മിനിറ്റ് നിയമമാണ് ഇവിടെ പ്രയോഗിക്കുന്നത്.
അതായത്, ആരംഭിക്കാൻ മടിയുള്ള കാര്യം ഒരു മിനിറ്റ് മാത്രം ചെയ്യുക. എന്നിട്ട് താൽപര്യമുള്ള മറ്റ് പ്രവൃത്തികളിൽ ഏർപ്പെടാം.
അൽപ സമയം കഴിഞ്ഞിട്ടോ പിറ്റേ ദിവസമോ അതേ കാര്യം വീണ്ടും ഒരു മിനിറ്റ് ചെയ്യുക. ക്രമേണ അത് രണ്ട് മിനിറ്റായി വർധിപ്പിക്കാം.
പിന്നീടത് അഞ്ച് മിനിറ്റാക്കാം. എന്നാൽ അര മണിക്കൂറിൽ കൂടുതൽ അക്കാര്യം തുടർച്ചയായി ചെയ്യരുത്.
ഒരേ കാര്യം 1 മിനിറ്റില്‍ പതിവായി ചെയ്യുമ്പോള്‍ മനസിന് ഈ പ്രവര്‍ത്തിയോടുള്ള അപരിചിതത്വം നീങ്ങുന്നു. അതാണ് ഈ തന്ത്രത്തിന് പിന്നിൽ.