ആശങ്കയില്ലാതെ പരസ്യമായി സംസാരിക്കാനുള്ള മാർഗങ്ങൾ

05 May 2025

Abdul Basith

Pic Credit: Pexels

പരസ്യമായി സംസാരിക്കുന്നത് അത്ര എളുപ്പമല്ല. പബ്ലിക് സ്പീക്കിംഗ് എളുപ്പമാക്കാനുള്ള ചില മാർഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പബ്ലിക് സ്പീക്കിങ്

പബ്ലിക്ക് സ്പീക്കിംഗിന് തയ്യാറെടുപ്പ് അത്യാവശ്യമാണ്. എന്താണ് പ്രസംഗത്തിൽ പറയേണ്ടതെന്ന കൃത്യമായ ധാരണ ഉണ്ടായി അതിനനുസരിച്ച് തയ്യാറാവണം.

തയ്യാറെടുപ്പ്

പ്രസംഗം കേൾക്കുന്നവരെപ്പറ്റി പ്രാഥമികമായ ധാരണ ഉണ്ടാവണം. ശ്രോതാക്കൾ ഏത് തരക്കാരാണോ ആ തരത്തിൽ സംസാരിക്കുന്നതാണ് നല്ലത്.

ശ്രോതാക്കളെ അറിയുക

ആശങ്ക ആവേശമാക്കുക. എന്ത്, എങ്ങനെ സംസാരിക്കുമെന്ന ചിന്ത, ഇക്കാര്യങ്ങൾ സംസാരിക്കാൻ തയ്യാറെടുക്കുകയാണെന്ന് മാറ്റുക.

ആവേശം

ആദ്യമൊക്കെ പരസ്യമായ പ്രസംഗത്തിന് ചെറുസംഘങ്ങളെ തിരഞ്ഞെടുക്കുക. സാവധാനത്തിൽ സംഘത്തിൻ്റെ വലിപ്പം വർധിപ്പിക്കാം.

സംഘം

വിജയകരമായി പ്രസംഗം പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുക. വിജയശ്രീലാളിതനായി തിരികെവരുന്നത് സങ്കല്പിക്കുക.

പ്രതീക്ഷ

എന്ത് പറയുന്നു എന്നതാണ് പ്രധാനം. എങ്ങനെ പറയുന്നു എന്നതിൽ കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതില്ല. എന്ത് പറയുന്നു എന്നതിൽ ശ്രദ്ധിക്കുക.

എന്ത് പറയുന്നു

തെറ്റുകൾ സംഭവിക്കാം. അത് എത്ര മികച്ച പ്രസംഗകനാണെങ്കിലും ഉണ്ടാവാം. അത് മനസിലാക്കി ഒരു ചിരിയോടെ നേരിടാൻ ശ്രമിക്കുക. 

തെറ്റുകൾ