04 June 2025
Abdul Basith
Pic Credit: Unsplash
മുഖത്തെ കൊഴുപ്പ് നീക്കാൻ ചില മാർഗങ്ങളുണ്ട്. ജീവിതരീതിയിലടക്കം ചില മാറ്റങ്ങൾ സ്വീകരിച്ചാൽ മുഖത്തെ കൊഴുപ്പ് നീക്കാൻ കഴിയും.
ബാലൻസ്ഡായ ഡയറ്റ് എപ്പോഴും സൂക്ഷിക്കുക. പ്രൊട്ടീൻ, ഫൈബർ, ഹെൽത്തി ഫാറ്റുകൾ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
നന്നായി വെള്ളം കുടിയ്ക്കുക. ഏകദേശ കണക്ക് പറഞ്ഞാൽ ദിവസം എട്ട് മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിച്ച് ശരീരത്തിലെ ഹൈഡ്രേഷൻ സൂക്ഷിക്കുക.
മദ്യപാനം അമിതമായാൽ മുഖത്ത് കൊഴുപ്പ് കൂടും. വളരെ വേഗത്തിൽ ശരീരത്തെ ഡീഹൈഡ്രേറ്റ് ആക്കുന്ന പാനീയമാണ് മദ്യം. ഇത് മുഖത്ത് ബ്ലോട്ടിങ് ഉണ്ടാക്കും.
സോഡിയം ഇൻടേക്ക് നിയന്ത്രിക്കണം. സോഡിയത്തിൻ്റെ അളവ് കൂടിയാൽ ശരീരത്തിൽ വാട്ടർ റിട്ടൻഷൻ വർധിപ്പിക്കും. ഇത് ബ്ലോട്ടിങിനുള്ള സാധ്യതയുണ്ടാക്കും.
കഠിനമായതല്ലെങ്കിലും സാധാരണ രീതിയിലുള്ള വ്യായാമം പതിവാക്കുന്നത് നല്ലതാണ്. ഇത് കൊഴുപ്പ് കുറയ്ക്കാനുള്ള വളരെ നല്ല മാർഗമാണ്.
സ്ട്രെസ് അധികമാവുമ്പോൾ കോർട്ടിസോൾ ലെവൽ അധികരിക്കുകയും ഇത് ഫാറ്റ് റിട്ടൻഷനും ബ്ലോട്ടിങിനുമൊക്കെ കാരണമാവുകയും ചെയ്യും.
ദിവസം ഏഴ് മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. ആവശ്യത്തിനുള്ള ഉറക്കം ലഭിച്ചില്ലെങ്കിൽ അത് മുഖത്തെ കൊഴുപ്പ് വർധിപ്പിക്കാനിടയാക്കും.