04 JUNE 2025

TV9 MALAYALAM

വയറിലെ കൊഴുപ്പ് കുറയണോ! കഴിക്കേണ്ടത് ഈ പച്ചക്കറികൾ.

Image Courtesy: FREEPIK

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജിമ്മിലും ഓട്ടവും ചാട്ടവുമായി നടക്കുന്നവരാണ് മിക്കവരും. എന്നാൽ ഈ പച്ചക്കറികൾ ശീലമാക്കു കൊഴുപ്പ് താനെ കുറയും.

കൊഴുപ്പ്

ചീരയിലും മറ്റ് ഇലക്കറികളിലും കലോറി കുറവും, നാരുകൾ കൂടുതലുമാണ്. ഇത് നിങ്ങളെ വയറു നിറഞ്ഞതായി തോന്നിപ്പിച്ച് വിശപ്പ് ശമിപ്പിക്കുകയും ചെയ്യും.

ചീരയും ഇലക്കറികളും

ബ്രോക്കോളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിനും ദഹനത്തിനും നല്ലതാണ്. കൊഴുപ്പ് കത്തിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ബ്രോക്കോളി

കൂണിൽ കലോറി വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. അതിലൂടെ കൊഴുപ്പ് കത്തിച്ച് കളയുന്നു,

കൂൺ

ലോക്കിയിൽ ധാരാളം വെള്ളവും കുറഞ്ഞ കലോറിയുമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ദഹനത്തിനും നല്ലതാണ്.  

ലോക്കി

ശരീര താപനില വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്ന മുളകിലെ ഒരു സംയുക്തമാണ് കാപ്‌സൈസിൻ.

മുളക്

ഈ പ്രക്രിയ നിങ്ങളുടെ ശരീരത്തെ കൂടുതൽ കലോറിയും കൊഴുപ്പും കത്തിക്കാൻ സഹായിക്കുന്നു, അതിനാൽ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.

ശരീരഭാരം

വെള്ളരിക്കയിൽ കൂടുതലും വെള്ളമാണ്, കലോറി വളരെ കുറവും. അതിനാൽ അവ ജലാംശം നിലനിർത്താനും വയറു വീർക്കൽ ഒഴിവാക്കാനും നല്ലതാണ്. 

വെള്ളരിക്ക