14 March 2026
Aswathy Balachandran
Image Courtesy: Getty
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ചപ്പാത്തി കഴിക്കുന്ന ശീലം തുടങ്ങുന്നത് പതിവാണ്.
ചോറിലും ചപ്പാത്തിയിലും ഏകദേശം ഒരേ അളവിൽ കലോറിയാണെങ്കിലും, ചപ്പാത്തിയിൽ പ്രോട്ടീനും നാരുകളും കൂടുതലായതിനാൽ ഇത് പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നു.
ഒരു ചെറിയ ചപ്പാത്തിയിൽ ഏകദേശം 70-80 കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ ഓരോ നേരത്തെ ഭക്ഷണത്തിലും ചപ്പാത്തിയുടെ എണ്ണം കുറയ്ക്കുന്നതാണ് നല്ലത്.
ഉച്ചഭക്ഷണത്തിന് ചപ്പാത്തി ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. രാത്രിയിൽ ചപ്പാത്തിയുടെ എണ്ണം ഒന്നോ രണ്ടോ ആയി കുറയ്ക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും.
ചപ്പാത്തിക്കൊപ്പം പരിപ്പ് കറികൾ, പച്ചക്കറികൾ, തൈര് എന്നിവ ഉൾപ്പെടുത്തുക. ഇത് പ്രോട്ടീൻ വർദ്ധിപ്പിക്കാനും അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് തടയാനും സഹായിക്കും
ചപ്പാത്തി ചുട്ടെടുക്കുമ്പോൾ എണ്ണയോ നെയ്യോ അധികമായി ചേർക്കുന്നത് കലോറി വർദ്ധിപ്പിക്കും. ഡ്രൈ റോസ്റ്റ് ചെയ്ത് കഴിക്കുന്നതാണ് ഭാരം കുറയ്ക്കാൻ നല്ലത്.
ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കുന്ന ശീലം ഒഴിവാക്കുക. ഒരു ദിവസം 2 മുതൽ 4 വരെ ഇടത്തരം വലിപ്പമുള്ള ചപ്പാത്തികൾ കഴിക്കുന്നതാണ് ഉചിതം.
സാധാ ഗോതമ്പ് മാവിനേക്കാൾ മൾട്ടിഗ്രെയിൻ അല്ലെങ്കിൽ റാഗി ചേർത്ത മാവ് ഉപയോഗിക്കുന്നത് കൂടുതൽ പോഷകങ്ങളും നാരുകളും നൽകും.