10 March 2026
ASHLI C
Image Courtesy: Getty Images
ജോലി എളുപ്പമാക്കുന്നതിന് നാം ആശ്രയിക്കുന്നതാണ് ഫ്രിഡ്ജ്. അത്തരത്തിൽ പലപ്പോഴും നമ്മൾ ചപ്പാത്തി മാവ് കുഴച്ച് ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്.
എന്നാൽ ഫ്രിഡ്ജിൽവച്ച് ചപ്പാത്തിയുടെ മാവ് പലപ്പോഴും വല്ലാതെ കട്ടിയായി പോവുകയും കറുത്ത നിറം ആവുകയും ചെയ്യാറുണ്ട്.
അത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ചില പൊടിക്കൈകൾ ആണ് ഇവിടെ പറയുന്നത്.
ചപ്പാത്തിക്കുള്ള മാവു കുഴയ്ക്കുമ്പോൾ നേരിയ ചൂടുവെള്ളം ഉപയോഗിക്കുക . ഇത് മാവ് അല്പം മൃദുവാക്കാനും സഹായിക്കും. കുറച്ചുകഴിഞ്ഞ് മാവിൽ അല്പം നെയ്യ് എണ്ണയോ പുരട്ടുന്നത് നല്ലതാണ്.
മാവ് ഫ്രിഡ്ജിൽ വെക്കുമ്പോൾ വായു കടക്കാത്ത ഒരു പാത്രത്തിൽ നന്നായി മുറുക്കി അടച്ച് വേണം വയ്ക്കേണ്ടത്. അല്ലാത്തപക്ഷം മാവ് കട്ടിയായി മാറും.
മാവ് ഒരു അലുമിനിയം ഫോയിൽ കൊണ്ടോ ക്ലിങ് ഫിലിം കൊണ്ടോ പൊതിഞ്ഞ ശേഷം പാത്രത്തിൽ വെക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
ചപ്പാത്തിക്കുള്ള മാവ് ഫ്രിഡ്ജിൽ വെക്കുമ്പോൾ മുകൾഭാഗം കറുത്ത് പോകുന്നത് ഒഴിവാക്കാൻ മാവിൻ്റെ മുകളിൽ അല്പം നെയ്യ് പുരട്ടുന്നത് നല്ലതാണ്. ഇത് ഓക്സിഡേഷൻ തടയും.
ചപ്പാത്തിയുടെ മാവ് ഒരിക്കലും ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ ഭാഗം ചെയ്യാനായി എടുക്കരുത് ഒരു 10 15 മിനിറ്റ് നേരം പുറത്ത് വെച്ചാൽ മൃദുവാകാൻ സഹായിക്കും.