10 March 2026
SHIJI MK
Image Credit: Getty Images
മാമ്പഴക്കാലം വന്നെത്തിയാല്‍ ഏതുനേരവും കഴിക്കുന്നവരാണ് ഇന്ത്യക്കാര്‍. വ്യത്യസ്ത രുചികളിലും രൂപത്തിലും മാങ്ങകള്‍ ഇന്ന് ലഭ്യമാണ്. അതിനാല്‍ തന്നെ ഏത് കഴിക്കണം എത്ര കഴിക്കണമെന്ന കാര്യത്തിലാണ് സംശയം.
എന്നാല്‍ മാമ്പഴക്കാലമാണെന്ന് കരുതി എന്നും കഴിക്കുന്നത് അത്ര നല്ലതാണോ? ദിവസവും മാമ്പഴം കഴിച്ചാല്‍ ശരീരത്തിന് എന്താണ് സംഭവിക്കുക എന്ന് നോക്കാം.
മാമ്പഴത്തിലുള്ള പ്രകൃതിദത്ത പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് നല്ലതാണ്. ഇവ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നതാണ്.
മാമ്പഴത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മാമ്പഴത്തിലുള്ള ഫൈബര്‍ കൂടുതലായതിനാല്‍ തന്നെ ദഹനപ്രക്രിയ വളരെ മെച്ചപ്പെടും. ഇവയിലുള്ള ചില എന്‍സൈമുകള്‍ ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിന് സഹായിക്കും.
മാമ്പഴത്തിലുള്ള വൈറ്റമിന്‍ എ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
എന്നാല്‍ മാമ്പഴം അമിതമായി ശരീരത്തിലെത്തുന്നതും അത്ര നല്ലതല്ല. പ്രമേഹരോഗികള്‍ ഇവ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അധികമായി കഴിക്കുന്നത് ശരീരതാപനിലയും വര്‍ധിപ്പിച്ചേക്കും.
ഒരു ദിവസം ഒരു കപ്പ് മാമ്പഴം കഴിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അളവില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.