10 March 2026

Nithya V

അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ചെയ്താലോ, അറിയേണ്ടതെല്ലാം

 Image Courtesy: Getty Images

അടുക്കളയിലെ പ്രധാനിയാണ് ഉള്ളി. പക്ഷേ, വിപണിയിൽ തീവിലയുമാണ്. എന്നാൽ ഇതൊന്ന് വീട്ടിൽ കൃഷി ചെയ്താലോ....

ഉള്ളി

കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഒന്നാണ് ഉള്ളി. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഉള്ളി കൃഷിക്ക് ആവശ്യം.

മണ്ണ്

ആദ്യം അടുക്കളത്തോട്ടത്തിൽ മണ്ണ് നന്നായി കിളച്ച് കട്ട ഉടയ്ക്കുക.മണ്ണിൽ അല്പം മണൽ ചേർക്കുന്നത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

കിളയ്ക്കുക

അടിവളവും നൽകാം. ഏകദേശം 4 ഇഞ്ച് അകലത്തിൽ വേണം ഓരോ ഉള്ളിയും നടാൻ. ഉള്ളിയുടെ മുകൾഭാഗം അല്പം മുറിച്ചു മാറ്റിയ ശേഷം നടുന്നത് നല്ലതാണ്.

നടൽ

പൂർണ്ണമായി മണ്ണിൽ താഴ്ത്താതെ, മുകൾഭാഗം അല്പം പുറത്തു കാണത്തക്ക രീതിയിലാണ് നടേണ്ടത്. 60-70 ദിവസത്തിനുള്ളിൽ ഉള്ളി വിളവെടുക്കാം.

വിളവ്

ഉള്ളി ചെടിയിൽ പൂക്കൾ വരുന്നത് വിളവിനെ ബാധിച്ചേക്കാം. അതിനാൽ പൂക്കൾ കാണുമ്പോൾ തന്നെ അവ മുറിച്ചു മാറ്റുക.

പൂക്കൾ

ഇലകൾ മഞ്ഞനിറമായി ഉണങ്ങി മണ്ണിലേക്ക് വീഴാൻ തുടങ്ങുന്നതാണ് വിളവെടുക്കാറായെന്നതിന്റെ ലക്ഷണം.

ലക്ഷണം

വിളവെടുത്ത ഉള്ളി നേരിട്ട് വെയിലത്തുവെച്ച് ഉണക്കരുത്. ഇലകളോട് കൂടി തണലിൽ വെച്ച് രണ്ടോ മൂന്നോ ദിവസം ഉണക്കിയ ശേഷം ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാം.

ഉണക്കരുത്