21 April 2026

SHIJI MK

കാസറോളില്‍  ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ

Image Credit: Getty  Images

ചപ്പാത്തി കഴിക്കാന്‍ അത്ര ഇഷ്ടമല്ലെങ്കിലും ഷുഗറും പ്രഷറുമെല്ലാം ആളുകളെ അതിന് നിര്‍ബന്ധിതരാക്കുന്നു. മലയാളികളുടെ ചോറിനെ തോല്‍പ്പിക്കാന്‍ ചപ്പാത്തിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ചപ്പാത്തി

ചൂടെല്ലാം പോയി കട്ടിയായ ചപ്പാത്തി കഴിക്കാന്‍ ആര്‍ക്കും അത്ര താത്പര്യമുണ്ടാകില്ല. ചുട്ട ഉടനെ കഴിക്കുമ്പോഴാണ് ചപ്പാത്തിക്ക് അതിന്റേതായ രുചി ഉണ്ടാകുക.

ചൂടോടെ

ചപ്പാത്തിക്ക് വേണ്ടി മാവ് കുഴയ്ക്കുമ്പോള്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ നല്ല നൈസായി ചുട്ടെടുക്കാനാകും. സോഫ്റ്റ് ചപ്പാത്തി കഴിക്കാന്‍ ആണല്ലോ അല്ലേ രുചി കൂടുതല്‍?

കട്ടിയുണ്ടാകില്ല

ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞ് കാസറോളില്‍ സൂക്ഷിക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ശീലം, എന്നാല്‍ കാസറോളില്‍ വെറുതെ അങ്ങ് വെച്ചാല്‍ മതിയോ? അതിനും ചില രീതികളുണ്ട്.

കാസറോള്‍

കാസറോളില്‍ ചപ്പാത്തി വെക്കും മുമ്പ് അത് ചെറുചൂടുവെള്ളത്തില്‍ നന്നായി കഴുകിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം തുടച്ച് വൃത്തിയാക്കി, കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ചപ്പാത്തി വെക്കാം.

ചൂടുവേണം

ചപ്പാത്തി തട്ട് തട്ടായി വെക്കുന്നതിന് മുമ്പ് അവ ഓരോന്നിനും തണുക്കാന്‍ ഇഅത്യാവശ്യം സമയം നല്‍കാന്‍ മറക്കരുത്, ആവി നല്ലതുപോലെ പുറത്തേക്ക് പോയില്ലെങ്കില്‍ പെട്ടെന്ന് തണുത്തുപോയേക്കാം.

ആവി പോട്ടെ

കാസറോളില്‍ ചപ്പാത്തി വെക്കുന്നതിന് മുമ്പ് ഓരോന്നിനും ഇടയില്‍ ബട്ടര്‍ പേപ്പറുകള്‍ വെക്കുകയാണെങ്കില്‍ അവ പരസ്പരം ഒട്ടിപ്പിടിക്കില്ല. ഇനി മുതല്‍ അങ്ങനെ ചെയ്‌തോളൂ.

ബട്ടര്‍ പേപ്പര്‍