01 JULY 2025
TV9 MALAYALAM
Image Courtesy: GettyImages
ചുവന്ന ഭക്ഷണങ്ങളിൽ ധാരാളം ആന്റിഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
തക്കാളിയിൽ ലൈക്കോപ്പീൻ എന്ന ശക്തമായ ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും.
ബീറ്റ്റൂട്ടിലെ നൈട്രേറ്റ് ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറുന്നു. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും
ബീറ്റ്റൂട്ടിൽ ഫോളേറ്റ്, ഫൈബർ, പൊട്ടാസ്യം എന്നിവയും ധാരാളമുണ്ട്, ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
ചുവന്ന ആപ്പിളിൽ ഫ്ലേവനോയിഡുകൾ, പ്രത്യേകിച്ച് ക്യുവർസെറ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും.
പതിവായി ആപ്പിൾ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും പക്ഷാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.
റെസ്‌വെറാട്രോൾ എന്ന സംയുക്തം ധാരാളമുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.
ആഴ്ചയിൽ മൂന്നോ അതിലധികമോ തവണ സ്ട്രോബെറിയും ബ്ലൂബെറിയും കഴിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത 32% കുറവായിരിക്കും