01 JULY 2025
TV9 MALAYALAM
Image Courtesy: GettyImages
ഒരു സീസണൽ പഴമാണ് ലിച്ചി. എന്നാൽ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ പിന്നിലുമല്ല. ലിച്ചിപ്പഴം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളും രോഗങ്ങളും ഒഴിവാക്കുന്നതിനും സഹായിക്കുന്ന വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് ലിച്ചി പഴം.
ഇവയിലുള്ള വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തെ പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ തിളക്കം നൽകുന്നതിനും സഹായിക്കുന്നു.
ശരീരത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഈ പഴം കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.
ലിച്ചി പഴങ്ങളിൽ കലോറി വളരെ കുറവാണ്. കൂടാതെ വിശപ്പ് നിയന്ത്രിക്കാനും അതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
ഉയർന്ന അളവിൽ നാരുകളുള്ള ഇവ മലബന്ധം തടയുന്നതിനും സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ദഹന പ്രക്രിയ നല്ലതാക്കുകയും ചെയ്യും.