30 June 2025

TV9 MALAYALAM

നഖങ്ങളിൽ ചന്ദ്രക്കല അടയാളമില്ലേ? ആരോഗ്യം അപകടത്തിൽ 

Image Courtesy: Getty Images

നഖങ്ങളിൽ കാണുന്ന ചന്ദ്രക്കല അടയാളം എന്താണെന്ന് അറിയാത്തവർ ഇന്നും ഉണ്ട്. അവ നല്ലതാണോ ചീന്തയാണോ എന്ന് നോക്കാം,

ചന്ദ്രക്കല അടയാളം

നഖത്തിലെ ചന്ദ്രക്കല നമ്മുടെ ആരോ​ഗ്യത്തെ തെളിവാക്കും. എന്നാൽ എല്ലായ്പ്പോഴും ഇവ കാണാറില്ല. ലുണുല എന്നാണ് ഇവയെ വിളിക്കുന്നത്.

ലുണുല

ആരോ​ഗ്യം മോശമാകുന്നതിനനുസരിച്ച് ലുണുലയും മാറി കൊണ്ടിരിക്കും. നഖത്തിൽ ഈ അടയാളം ഇല്ലാതിരിക്കുന്നത് അനാരോ​ഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

ആരോഗ്യം

നഖങ്ങളിൽ ലുണുല ഇല്ലെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് വിളർച്ച അല്ലെങ്കിൽ അനീമിക് ഉണ്ടെന്നാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതും രക്തക്കുറവുമാണ് ഇതിന് കാരണം.

വിളർച്ച

അതുകൊണ്ട് തന്നെ ഇരുമ്പ് അടങ്ങിയ പച്ചക്കറികളും ഭക്ഷണസാധനങ്ങളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഡയറ്റ്

വിളർച്ച പോലെ തന്നെ പോഷകാഹാര കുറവിനെയും നഖങ്ങളിലെ ഈ ചന്ദ്രക്കല അടയാളം സൂചിപ്പിക്കുന്നു എന്നാണ് വിദ​ഗ്ധർ പറയുന്നത്.

പോഷകാഹാരക്കുറവ്

ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും ചന്ദ്രക്കല സൂചിപ്പിക്കുന്നുണ്ട്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ആരോ​ഗ്യം കാക്കുകയും ചെയ്യുക.

ഹൃദ്രോഗം

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോ​ഗ്യവിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

നിരാകരണം