14 May 2025
TV9 MALAYALAM
Image Courtesy: Freepik
ഇന്ന് പലരെയും അലട്ടുന്ന രോഗമാണ് ആസ്മ. ആസ്മ മൂലം ഉറങ്ങാന്‍ പോലും പാടുപെടുന്നവരുണ്ട്. നല്ല ഉറക്കത്തിന് ചില മാര്‍ഗങ്ങള്‍ നോക്കാം
പഞ്ച്കുളയിലെ പരാസ് ഹെൽത്തിലെ പൾമണോളജി സീനിയർ കൺസൾട്ടന്റ് ഡോ. റോബിൻ ഗുപ്ത ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞവയാണ് ഇവിടെ നല്‍കുന്നത്
രോഗനിയന്ത്രണത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക. ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകളും ഉപയോഗിക്കാം
പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമം തുടങ്ങിയവ കിടപ്പുമുറിയില്‍ അലര്‍ജിക്ക് കാരണമാകുന്നെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഹൈപ്പോഅലോർജെനിക് മെത്ത കവറുകൾ ഉപയോഗിക്കുക
കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക. എയർ പ്യൂരിഫയർ ഉപയോഗിക്കാം. കര്‍ട്ടനുകളും കാര്‍പ്പറ്റുകളുമടക്കം വൃത്തിയായി സൂക്ഷിക്കണം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിവതും നേരത്തെ കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഉറങ്ങാന്‍ പോകരുത്
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് നല്ലത്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക
വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ളതാണ് ഈ ലേഖനം. , പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടുക