11 May 2025
NANDHA DAS
Image Courtesy: Freepik
നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചാമ്പയ്‌ക്ക. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.
വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്ക ഡയറ്റിൽ ഉൾപ്പെടുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ചാമ്പയ്‌ക്ക പതിവായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചാമ്പയ്‌ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്.
പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ചാമ്പയ്ക്ക കഴിക്കാം.
ഫൈബറും ജലാംശവും ധാരാളം അടങ്ങിയ ചാമ്പയ്‌ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.
വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ചാമ്പയ്‌ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചാമ്പയ്ക്ക പതിവായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.