11 May 2025

TV9 MALAYALAM

മാമ്പഴം അമിത വണ്ണത്തിന് കാരണമാകുമോ?

Image Courtesy: Unsplash

നിലവില്‍ പലയിടത്തും മാമ്പഴം സുലഭമാണ്. മാമ്പഴം കഴിക്കാന്‍ പലര്‍ക്കും ഇഷ്ടവുമാണ്. എന്നാല്‍ മാമ്പഴത്തെക്കുറിച്ച് ചില മിഥ്യാധാരണകളുമുണ്ട്‌

മാമ്പഴം

മാമ്പഴം ശരീരഭാരം വര്‍ധിപ്പിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ചിലര്‍ ഇത് മുഖക്കുരുവിന് കാരണമാകുമെന്ന് കരുതുന്നു

ധാരണ

ന്യൂട്രീഷ്യനിസ്റ്റ്‌ റുജുത ദിവേക്കർ മാമ്പഴത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെക്കുറിച്ച് സംസാരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രതികരണം

ന്യൂട്രീഷ്യനിസ്റ്റ്‌

മാമ്പഴം പ്രമേഹമോ, അമിത വണ്ണമോ ഉണ്ടാക്കില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ റുജുത ദിവേക്കർ പറഞ്ഞു

പ്രമേഹം

മാമ്പഴം ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കില്ലെന്നും  റുജുത ദിവേക്കർ പറഞ്ഞു. മാമ്പഴം അരമണിക്കൂര്‍ കുതിര്‍ത്ത്‌ വെച്ചതിന് ശേഷം കഴിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ചര്‍മ്മത്തില്‍

വിവിധ ആരോഗ്യ ഉൽപ്പന്നങ്ങളിൽ നിങ്ങൾ തിരയുന്ന എല്ലാ കാര്യങ്ങളും ഈ പ്രകൃതിദത്ത പഴത്തിലുണ്ടെന്നായിരുന്നു അവരുടെ വാക്കുകള്‍

ആരോഗ്യം

നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോളുകൾ എന്നിവ മാമ്പഴത്തിലുണ്ടെന്നും ന്യൂട്രീഷ്യനിസ്റ്റ്‌ റുജുത ദിവേക്കർ  പറഞ്ഞു

ഗുണം

പൊതുവായ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഈ ലേഖനം മെഡിക്കല്‍ അഭിപ്രായത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുക

നിരാകരണം