11 MAY 2025
SHIJI MK
Image Courtesy: Freepik
അമിത വണ്ണമാണ് ഇന്ന് പലരുടെയും പ്രശ്‌നം. അത്തരക്കാര്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിനായി രാത്രി അത്താഴത്തില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
രാത്രി നിങ്ങള്‍ക്ക് ഓട്‌സ് കഴിക്കാവുന്നതാണ്. ഒരു കപ്പ് ഓട്‌സില്‍ 7.5 ഗ്രാം ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
നട്‌സുകളിലും ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്. ഇതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്.
ആപ്പിള്‍ രാത്രി കഴിക്കുന്നത് വഴി നിങ്ങളുടെ വിശപ്പ് പെട്ടെന്ന് ശമിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.
ബ്ലൂബെറിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
മധുരക്കിഴങ്ങില്‍ കലോറി കുറവാണ്. ഇവയും നിങ്ങളെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്.
രാത്രിയില്‍ പുഴുങ്ങിയ മുട്ടയും കഴിക്കാവുന്നതാണ്. പുഴുങ്ങിയ മുട്ടയില്‍ 78 കലോറിയാണുള്ളത്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
രാത്രിയില്‍ നിങ്ങള്‍ക്ക് ചോറിന് പകരം ചപ്പാത്തി കഴിക്കാവുന്നതാണ്. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്.