05 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. എന്നാൽ അവ ദിവസവും കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ അറിയാം.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം വർദ്ധിപ്പിക്കുക വീക്കം ചെറുക്കുന്നതിനും വരെ ഏറെ ആരോഗ്യ ഗുണമുള്ളതാണ് കുരുമുളക്.
കുരുമുളക് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കുകയും ചെയ്യുന്നു. അതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
കുരുമുളകിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
കുരുമുളകിന് കഫം നീക്കം ചെയ്യുന്നതിനുള്ള ഗുണങ്ങളുണ്ട്. ഇത് ശ്വസനനാളിയിൽ നിന്ന് കഫം നീക്കം ചെയ്യാനും ജലദോഷം, ചുമ എന്നിവയുടെ ഇല്ലാതാക്കാനും സഹായിക്കുന്നു.
കുരുമുളക് ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനം, പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കുരുമുളക് രക്തചംക്രമണം നല്ലരീതിയിലാക്കുന്നു. ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കും.
കുരുമുളകിന് ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ പരിഹരിച്ച് തിളക്കമുള്ള ചർമ്മം നൽകുന്നു.