10 October 2026
Nithya V
Image Credit: Unsplash,
മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പക്ഷേ, കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ നല്ലത് എന്നത് പലരുടെയും സംശയമാണ്.
പോഷകഗുണങ്ങൾ, രുചി, ഉപയോഗം എന്നിവയിൽ ഇവ രണ്ടും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. പരിശോധിക്കാം....
വിറ്റാമിൻ A, വിറ്റാമിൻ B12, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ താറാവ് മുട്ടയിൽ കോഴിമുട്ടയേക്കാൾ കൂടുതലുണ്ട്.
താറാവ് മുട്ടയുടെ മഞ്ഞക്കരു കൂടുതൽ വലുതായതുകൊണ്ടുതന്നെ ഇതിൽ കൊഴുപ്പും കൊളസ്ട്രോളും കൂടുതലാണ്.
കട്ടിയുള്ള മഞ്ഞക്കരുവും കട്ടിയേറിയ തോടും ഉള്ളതിനാൽ കൂടുതൽ ക്രീമി രുചിയും മണവും നൽകുന്നു.
കലോറിയും കൊളസ്ട്രോളും കുറവായതിനാൽ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കോഴിമുട്ട വളരെ സുരക്ഷിതമാണ്.
കോഴിമുട്ട വിപണിയിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും താറാവ് മുട്ടയെ അപേക്ഷിച്ച് വില കുറഞ്ഞതുമാണ്.
ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ ഉള്ളവർ താറാവ് മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കരുത്.