04 December 2025
Jayadevan A M
Image Courtesy: Getty
പോഷകസമൃദ്ധമാണ് മുട്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം ചെയ്യും. കോഴിമുട്ടയാണോ, കാടമുട്ടയാണോ നല്ലതെന്ന് നോക്കാം
കോഴിമുട്ടയ്ക്കും കാടമുട്ടയ്ക്കും നിരവധി പോഷകങ്ങളുണ്ട്. അവയുടെ പോഷകഗുണങ്ങളെ താരതമ്യം ചെയ്യാം. ഏകദേശം 3-5 കാടമുട്ടകള്‍ എടുത്താല്‍ ഒരു കോഴിമുട്ടയുടെ വലിപ്പമെത്തും.
ഈ മുട്ടകളുടെ ഏകദേശം 100 ഗ്രാം വീതം എടുത്തുള്ള താരതമ്യപ്പെടുത്തലാണ് ഇവിടെ നല്‍കുന്നത്. കലോറി നോക്കാം. കോഴിമുട്ട: 140 kcal, കാടമുട്ട: 158 kcal
100 ഗ്രാം കണക്കിലെടുക്കുമ്പോൾ കാടമുട്ടയിലാണ് പ്രോട്ടീന്‍ കൂടുതല്‍. കോഴിമുട്ടയില്‍-12 ഗ്രാം, കാടമുട്ടയില്‍-13 ഗ്രാം.
വൈറ്റമിൻ A, B2, B12 എന്നിവയും, കൊഴുപ്പും കാടമുട്ടയിലാണ് കൂടുതല്‍. കൊഴുപ്പ്: കോഴിമുട്ടയില്‍ 10 ഗ്രാം, കാടമുട്ടയില്‍ 11 ഗ്രാം.
കോഴിമുട്ടയിലാണ് കോളിൻ താരതമ്യേന കൂടുതലുള്ളത്. തലച്ചോറിൻ്റെ വികാസത്തിനും ഓർമ്മശക്തിക്കും പ്രധാനമാണ് കോളിന്‍
കുട്ടികള്‍ക്ക് രണ്ട് മുട്ടകളും മാറിമാറി കൊടുക്കുന്നതാണ് ഉചിതം. രണ്ട് മുട്ടകളിലും വ്യത്യസ്ത രീതികളിലാണ് പോഷകങ്ങള്‍.
പൊതുവായ വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഭക്ഷണക്രമം തിരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടുന്നത് എപ്പോഴും ഗുണകരമാണ്.