29 November 2025

Sarika KP

വെള്ള മുട്ടയോ ബ്രൗണ്‍ മുട്ടയോ നല്ലത്?

Image Courtesy: Unsplash

മുട്ടയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ. ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

മുട്ട

പൊതുവെ രണ്ട് നിറത്തിലുള്ള മുട്ടകളാണ് വിപണിയിൽ ലഭിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള മുട്ടയും വെള്ള നിറത്തിലുള്ള മുട്ടയും.

വെള്ള മുട്ട ബ്രൗണ്‍ മുട്ട

ഇതിൽ വെള്ള നിറത്തിലുള്ള മുട്ടയെക്കാൾ ബ്രൗൺ നിറത്തിലുള്ള മുട്ടകൾക്ക് വിലയും ഡിമാൻഡും കൂടുതലായിരിക്കും.

 ബ്രൗണ്‍ മുട്ട

അതു എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ മുട്ടകൾ തമ്മിൽ പോഷകമൂല്യത്തിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?

വ്യത്യാസം എന്ത്

വെളുത്ത തൂവലുള്ള കോഴികളാണ് വെളുത്ത മുട്ടകൾ നൽകുന്നത്.  തവിട്ടോ ചുവപ്പോ തൂവലുള്ള കോഴികൾ ബ്രൗണ്‍ നിറമുള്ള മുട്ടയും ഇടുന്നു.

വെളുത്ത തൂവലുള്ള കോഴി

എല്ലാ മുട്ടയിലും ഒരേ അളവിലുള്ള പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. തുല്യ അളവിൽ കൊഴുപ്പും പ്രോട്ടീനും വിറ്റമിനുകളും അടങ്ങിയിട്ടുണ്ട്.

തുല്യ അളവിൽ

 എന്നാൽ ഏതുതരം തീറ്റയാണ് കോഴികൾക്ക് നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും മുട്ടയുടെ ഗുണനിലവാരം.ഇത്  മഞ്ഞക്കരുവിന്റെ പോഷകഘടനയെ സ്വാധീനിക്കും.

മുട്ടയുടെ ഗുണനിലവാരം

പുറത്ത് കൂടുതലായി കറങ്ങിനടക്കുന്ന,കൂടുതൽ വെയിൽ കൊള്ളുന്ന കോഴികളുടെ മുട്ടകളിൽ വിറ്റാമിൻ ഡിയുടെ അളവ് കൂടുതലായിരിക്കും.

വിറ്റാമിൻ ഡി