02 December 2025
Jayadevan A M
Image Courtesy: Getty
മുട്ട ഇഷ്ടപ്പെടുന്നവരാണ് മലയാളികളില്‍ അധികവും. എന്നാല്‍ കയ്യില്‍ കിട്ടുന്ന മുട്ട വ്യാജ മുട്ടയാണെങ്കില്‍ എന്തു ചെയ്യും?
നമ്മള്‍ ഇഷ്ടത്തോടെ കഴിക്കുന്ന മുട്ടകള്‍ ചിലപ്പോള്‍ വ്യാജമായി നിര്‍മിച്ചതാകാം. അത് കണ്ടെത്തുന്നതിന് ചില വഴികളുണ്ട്
യഥാര്‍ത്ഥ മുട്ടയുടെ തോട് ചെറിയ പരുപരുത്തതാകും. വ്യാജ മുട്ടയുടെ തോടില്‍ അമിതമായി മിനുസമുണ്ടാകും. തട്ടി നോക്കുമ്പോള്‍ ശബ്ദം കൂടുതലാകാം.
വ്യാജ മുട്ട കുലുക്കുമ്പോള്‍ ഉള്ളിലെ ദ്രാവകങ്ങള്‍ ഇളകുന്ന ശബ്ദം കേള്‍ക്കാം. യഥാര്‍ത്ഥ മുട്ടയില്‍ അത്ര വലിയ ശബ്ദം കേള്‍ക്കില്ല
വ്യാജ മുട്ട വെള്ളത്തിലിട്ടാല്‍ അത് പൊങ്ങിക്കിടന്നേക്കാം. യഥാര്‍ത്ഥ മുട്ട വെള്ളത്തില്‍ താഴ്ന്ന് കിടക്കും
വ്യാജ മുട്ട പൊട്ടിച്ചാല്‍ വെള്ളക്കരു അമിതമായി കട്ടിയുള്ളതു പോലെ തോന്നാം. മഞ്ഞക്കരുവിന് അസ്വഭാവിക നിറവും മണവും കാണും.
പാചകം ചെയ്യുമ്പോള്‍ വ്യാജ മുട്ട റബര്‍ പോലെ കട്ടിയുള്ളതാകും. അസ്വഭാവിക രുചിയും അനുഭവപ്പെടും. മഞ്ഞക്കരുവിലും വെള്ളക്കരുവിലും വ്യത്യാസം തോന്നാം
വ്യാജ മുട്ടയ്ക്ക് പോഷക ഗുണങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, അത് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും. വാങ്ങുന്ന മുട്ട ഒറിജിനലാണെന്ന് ഉറപ്പുവരുത്തുക