14 November 2025

Nithya V

നെഹ്റുവും പോക്കറ്റിലെ റോസാപ്പൂവും, കഥ ഇങ്ങനെ 

Image Credit: Getty Images

നവംബർ 14, ശിശുദിനം, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. ശിശുദിനവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ നമുക്ക് അറിയാം. അല്ലേ,

ശിശുദിനം

എന്നാൽ എന്ന് മുതലായിരുന്നു ചാച്ചാജി പോക്കറ്റിൽ റോസാപ്പൂ കുത്തി തുടങ്ങിയതെന്ന് അറിയാമോ? ആ കഥ ഇങ്ങനെയാണ്...

റോസാപ്പൂ

പ്രധാനമന്ത്രിയായ ശേഷം ഒരിക്കൽ ഒരു പാവപ്പെട്ട സ്ത്രീ നെഹ്റുവിനെ കാണാൻ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിലെത്തി.

കഥ ഇങ്ങനെ..

തൻറെ പക്കലുള്ള റോസാപ്പൂ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ ഉള്ളിലേക്ക് കയറ്റിവിട്ടില്ല.

ലക്ഷ്യം

അവർ തിരികെ മടങ്ങിയെങ്കിലും അടുത്ത ദിവസം വീണ്ടും എത്തി. പക്ഷേ, ഇത്തവണയും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തുകയറ്റിയില്ല.

ഇത്തവണയും

ഇതൊരു സ്ഥിരം സംഭവമായി മാറി. എന്നാൽ ഒരിക്കൽ ഓഫീസിലേക്ക് പോവാൻ ഇറങ്ങിയ പ്രധാനമന്ത്രി നെഹ്റു ഈ കാഴ്ച കണ്ടു.

നെഹ്റു കണ്ടു

അവരെ ഉള്ളിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. സ്ത്രീ തൻറെ പക്കലുള്ള പൂവ് ചാച്ചാജിക്ക് നൽകി. ആ പൂവും കുത്തിയാണ് ചാച്ചാജി അന്ന് ഓഫീസിലേക്ക് പോയത്.

പൂ നൽകി

ചാച്ചാജിയുടെ പോക്കറ്റിൽ റോസാപ്പൂവ് കണ്ട അദ്ദേഹത്തിൻറെ തോട്ടക്കാരൻ പിന്നീട് എല്ലാ ദിവസവും ഒരു പൂവ് അദ്ദേഹത്തിന് കൊടുക്കുന്നത് പതിവായി. പിന്നീടത് നെഹ്റുവിൻറെ അടയാളമായി.

അടയാളം