November 12 2025

SHIJI MK

Image Courtesy: Getty Images

നവംബര്‍ 14  എന്തിനാണ് ശിശുദിനമായി ആചരിക്കുന്നത്?

നവംബര്‍ 14ന് എല്ലാവര്‍ഷവും രാജ്യം ശിശുദിനമായി ആചരിക്കുന്നു. രാജ്യത്താകെയുള്ള കുഞ്ഞുങ്ങളുടെ ദിനമായി എന്തുകൊണ്ടാണ് നവംബര്‍ 14 ദിവസം തന്നെ ആഘോഷിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?

ശിശുദിനം

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14നാണ് ശിശുദിനം ആഘോഷിക്കുന്നത്. അതിന്റെ കാരണമറിയാം.

ജവഹര്‍ലാല്‍ നെഹ്‌റു

കുട്ടികളോട് വലിയ സ്‌നേഹമായിരുന്നു നെഹ്‌റുവിന്. കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ക്ഷേമം എന്നിവയെ കുറിച്ചുള്ള അവബോധവും ലക്ഷ്യവുമാണ് ഈ ദിനത്തില്‍ ആചരിക്കുന്നതിന്റെ കാരണം.

സ്‌നേഹം

നെഹ്‌റുവിന് കുട്ടികളോട് അതിയായ സ്‌നേഹമായിരുന്നു എന്ന് പറഞ്ഞല്ലോ. കുട്ടികളാണ് രാഷ്ട്രത്തിന്റെ ഭാവിയെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു.

ജന്മദിനം

കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ക്ഷേമം എന്നിവയെ കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനായാണ് ഇന്നേ ദിവസം തന്നെ ശിശുദിനമായി ആചരിക്കുന്നത്.

അവകാശങ്ങള്‍

കുട്ടികളെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ സ്‌നേഹവും കരുതലും വിദ്യാഭ്യാസവും നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ ദിവസം നമ്മെ ഓര്‍പ്പെടുത്തുന്നു.

പ്രധാന്യം

ഈ ദിവസത്തില്‍ രാജ്യത്തുടനീളം കുട്ടികള്‍ക്കായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ, പ്രചോദന പരിപാടികളായിരിക്കും ഭൂരിഭാഗവും.

ആഘോഷം

രാജ്യം മുഴുവന്‍ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. നിങ്ങളുടെ വീടുകളിലെ കുട്ടികള്‍ക്കും തുല്യപ്രാതിനിധ്യവും വിദ്യാഭ്യാസവും നല്‍കി അവരെയും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കാം.

നിങ്ങള്‍ക്കും