13 November 2025
Sarika KP
Image Courtesy: Unsplash/Getty Images
നവംബർ 14 ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികമാണ് ശിശുദിനമായി ആഘോഷിക്കുന്നത്.
ഈ വർഷത്തെ ശിശുദിനം ആഘോഷിക്കുമ്പോൾ നമ്മുടെ പൊന്നോമനകൾക്ക് പങ്കിടാനുളള സ്നേഹാശംസകളും സന്ദേശങ്ങളും നോക്കാം
ഓരോ കുരുന്നുകൾക്കും സ്നേഹത്തിന്റെയും പഠനത്തിന്റെയും ചിരിയുടെയും ഒരു ലോകം ആശംസിക്കുന്നു.ശിശുദിനാശംസകൾ
വലിയ സ്വപ്നങ്ങൾ കാണുക, നക്ഷത്രങ്ങളെ എത്തിപ്പിടിക്കുക, ലോകം നിങ്ങളുടേതാണ്. എല്ലാ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ
നിങ്ങളുടെ പുഞ്ചിരി പോലെ തിളക്കമുള്ളതാവട്ടെ നിങ്ങളുടെ സ്വപ്നങ്ങളും. എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ!
ഓരോ വീടിന്റെയും വെളിച്ചമാകാനും നാളെയുടെ പ്രതീക്ഷയാകാനും നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിക്കട്ടെ. ശിശുദിനാശംസകൾ!
ഈ ശിശുദിനത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും ഹൃദയം സന്തോഷം കൊണ്ടും മനസ്സ് ഭാവനകൾ കൊണ്ടും നിറയട്ടെ. ശിശുദിനാശംസകൾ.
നിങ്ങളുടെ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ, നിങ്ങളുടെ സന്തോഷം ശാശ്വതമാകട്ടെ. നിങ്ങളുടെ സ്വപ്നം സഫലമാകട്ടെ.