13 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
അടുക്കളയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് കത്തി. എന്തിനും ഏതിനും കത്തി അത്യാവശ്യമാണ്. എന്നാൽ മൂർച്ച കുറഞ്ഞാലോ.
കത്തിക്ക് മൂർച്ച കുറയുമ്പോൾ സാധാരണ അടുത്തവ വാങ്ങികൂട്ടുക എന്നതാണ് പൊതുവെ ആളുകൾ ചെയ്യുന്നത്. എന്നാൽ മൂർച്ച കൂട്ടാൻ ചില വഴികളുണ്ട്.
സെറാമിക്ക് കപ്പുകൾ മറിച്ചിട്ട് അടിഭാഗത്ത് കത്തി പതുക്കെ ഉരയ്ക്കുക. കത്തിക്ക് നല്ല മൂർച്ചയുണ്ടാകാൻ ഏറ്റവും അനുയോജ്യമായ മാർഗമാണിത്.
മൂർച്ചയില്ലാത്ത കത്തിക്ക് മൂർച്ച വരുത്താൻ മറ്റൊരു കത്തി ഉപയോഗിച്ച് ഉരയ്ക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്താൽ മൂർച്ച കൂടുന്നതാണ്.
കത്തിയുടെ മൂർച്ച കുറഞ്ഞ ഭാഗം മുട്ടത്തോടിൽ ഉരസുക. അല്ലെങ്കിൽ പൊടിച്ചെടുത്ത് മുട്ടത്തോട് ഒരു അലൂമിനിയം ഫോയിലിനുള്ളിൽ വച്ച് കത്തിയിൽ ഉരസുക.
സാൻഡ് പേപ്പറിന് ഫ്രിക്ഷനുള്ളതിനാൽ കത്തിയൂടെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണിത്.
കാർബണിന്റെ സാന്നിധ്യം കാരണം കറുത്ത മഷി ഒരു പോളിഷ് പോലെ കത്തിയിൽ പ്രവർത്തിക്കുന്നു. കൂടാതെ അതിലെ ഗ്രിറ്റ് കത്തിയുടെ മൂർച്ച കൂട്ടാൻ നല്ലതാണ്.