16 AUG 2025

TV9 MALAYALAM

നാളെ ചിങ്ങം ഒന്ന്! പൊന്നിൻ പുലരിയെ വരവേൽക്കാൻ മലയാളികൾ

 Image Courtesy: Unsplash 

കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ചിങ്ങമാസം എന്നാൽ ഏറെ പ്രത്യേകതകളുള്ള മാസമാണ്.  കർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.

ചിങ്ങമാസം

പഞ്ഞമാസമായ കർക്കിടകം കഴിഞ്ഞ് പുത്തൻ പ്രതീക്ഷകളോടെയാണ് മലയാളികൾ ചിങ്ങത്തെ വരവേൽക്കുന്നത്. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ചിങ്ങം.

പഞ്ഞമാസം

ഭക്തിയുടേയും വിശ്വാസത്തിന്റേയും ദിവസം കൂടിയാണിത്. കാരണം ചിങ്ങം ഒന്നിന് ക്ഷേത്ര ദർശനം നടത്തുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.

വിശ്വാസം

പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂർ, ആറ്റുകാൽ ദേവീ ക്ഷേത്രം തുടങ്ങീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ ഭക്തജനത്തിരക്ക് കാണാം.

ക്ഷേത്രങ്ങൾ

കൂടാതെ ചിങ്ങം പിറന്നാൽ പിന്നെ മലയാളികൾക്ക് ഓണനാളിനായുള്ള കാത്തിരിപ്പും ആരംഭിക്കും. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് ഓണം ആഘോഷിക്കുന്നത്.

ഓണം

 ഇനി മലയാളികളുടെ വീട്ട് മുറ്റത്ത് ഊഞ്ഞാലും അത്തം തുടങ്ങുമ്പോൾ മുതൽ ഭം​ഗിയുള്ള പൂക്കളവും കാണാൻ സാധിക്കും.

പൂക്കളം

കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം.  

കർഷക ദിവസം

ഇത്തവണത്തെ ചിങ്ങം പുലരുന്നത് ഓ​ഗസ്റ്റ് 17നാണ്. സെപ്റ്റംബർ നാലിനാണ് തിരുവോണം വരുന്നത്. 

തിരുവോണം