20 July 2025

TV9 MALAYALAM

ട്രംപിനെ ബാധിച്ച രോഗം, സിവിഐയ്ക്ക് കാരണമെന്ത്? ലക്ഷണങ്ങള്‍ എങ്ങനെ?

Image Courtesy: PTI, Getty

കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌

ഡൊണാള്‍ഡ് ട്രംപ് 

ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി എന്ന രോഗം എന്ത്? എന്താണ് അതിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയവ പരിശോധിക്കാം.

സിവിഐ

ഈ അവസ്ഥ സാധാരണമാണെന്നും, പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ളവരിൽ കണ്ടുവരാറുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു

70 വയസ്‌

കാലുകളിലെ സിരകൾക്ക് ഹൃദയത്തിലേക്ക് രക്തം ശരിയായി പമ്പ് ചെയ്യാൻ കഴിയാതെ വരികയും രക്തം കട്ടപിടിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്‌

രോഗത്തെക്കുറിച്ച്‌

രക്തപ്രവാഹം മുകളിലേക്ക് നയിക്കുന്ന സിരകൾക്കുള്ളിലെ ചെറിയ വാൽവുകൾ തകരാറിലാകുകയും അത് പിന്നിലേക്ക് ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

വാൽവുകൾ 

വാർദ്ധക്യം, പൊണ്ണത്തടി, രക്തം കട്ടപിടിക്കൽ, അല്ലെങ്കിൽ ദീർഘനേരം നിൽക്കുന്നത് എന്നിവയാണ് സാധാരണ കാരണങ്ങള്‍

കാരണം

കാലിലെ നീർവീക്കം, വേദന, വെരിക്കോസ് വെയിനുകൾ, രാത്രിയിൽ കാലുകളിൽ മരവിപ്പ്, ചർമ്മത്തിന്റെ നിറം മങ്ങൽ തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ

ലക്ഷണങ്ങള്‍

ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രൊഫഷണല്‍ ആരോഗ്യ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ആരോഗ്യവിദഗ്ധരെ സമീപിക്കുക

നിരാകരണം