പുരുഷാരോഗ്യവും മഞ്ഞളും തമ്മിലുള്ള ബന്ധം

20 July 2025

Abdul Basith

Pic Credit: Getty Images

മഞ്ഞളിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പുരുഷാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മഞ്ഞൾ വഹിക്കുന്ന പങ്ക് ചില്ലറയല്ല. അത് പരിശോധിക്കാം.

മഞ്ഞൾ

വയറ്റിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ മഞ്ഞളിന് കഴിവുണ്ട്. ഇതിലൂടെ പിത്തരസത്തിൻ്റെ ഉത്പാദനം ക്രമീകരിച്ച് ദഹനം മെച്ചപ്പെടുത്തും.

ദഹനം

സന്ധിവേദനയ്ക്കും മഞ്ഞൾ പരിഹാരമാണ്. സന്ധിവാതവും കായികാധ്വാനവുമായി ബന്ധപ്പെട്ട് സന്ധികളിലുണ്ടാവുന്ന വേദനകൾ കുറയ്ക്കും.

സന്ധിവേദന

ഉത്കണ്ഠയും വിഷാദരോഗവും കുറയ്ക്കാൻ മഞ്ഞൾ സഹായിക്കും. ഡോപ്പമിൻ, സെറട്ടോണിൻ ലെവൽ മെച്ചപ്പെടുത്തിയാണ് ഇത് സാധ്യമാവുക.

ഉത്കണ്ഠ

മഞ്ഞളിലുള്ള ആൻ്റിഇൻഫ്ലമേറ്ററി, ആൻ്റി ഓക്സിഡൻ്റ് പ്രോപ്പർട്ടികൾ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായകമാവും.

പ്രോസ്റ്റേറ്റ്

മഞ്ഞളിലെ ആൻ്റിഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ഹൃദ്രോഗങ്ങളും സന്ധിവാതവുമായി ബന്ധപ്പെട്ട ഇൻഫ്ലമേഷനുകൾ കുറയ്ക്കുമെന്ന കണ്ടെത്തലുണ്ട്.

ഹൃദയാരോഗ്യം

മഞ്ഞളിലെ ആൻ്റിഓക്സിഡൻ്റ് പ്രോപ്പർട്ടികൾ ചർമ്മാരോഗ്യം മെച്ചപ്പെടുത്തും. മുഖക്കുരു, സോറിയായിസ് എന്നിവയൊക്കെ നിയന്ത്രിക്കാനാവും.

ചർമ്മാരോഗ്യം

മഞ്ഞളിലെ കുർകുമിൻ എന്ന പ്രോപ്പർട്ടി തലച്ചോറിൻ്റെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

തലച്ചോർ