20 July 2025
NANDHA DAS
Image Courtesy: Freepik
രാത്രി കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ഉറക്കത്തെയും ബാധിക്കും. അതിനാൽ, നല്ല ഉറക്കാൻ ലഭിക്കാൻ രാത്രി ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
രാത്രി ഉറങ്ങുന്നതിന് മുമ്പ് എരുവേരിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനക്കേടിനും ഉറക്കക്കുറവിനും കാരണമാകും.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നതും ചിലരിൽ ഉറക്കക്കുറവിന് കാരണമായേക്കും.
പഞ്ചസാര ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നതും ഉറക്കം തടസ്സപ്പെടാൻ കാരണമാകും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ചോക്ലേറ്റ് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാനുള്ള സാധ്യത വർധിപ്പിക്കും. ഇത് ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും.
ആസിഡ് സാന്നിധ്യം അടങ്ങിയിട്ടുള്ള ഓറഞ്ച് രാത്രി കഴിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങൾക്കും, ഉറക്കക്കുറവിനും കാരണമാകും.
സിട്രസ് പഴമായ നാരങ്ങ രാത്രി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നെഞ്ചെരിച്ചിൽ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയവ കുടിക്കുന്നതും ചിലരില്‍ ഉറക്കം തടസ്സപ്പെടാൻ കാരണമാകും.