10 JULY 2025

Nithya V

തേങ്ങയില്ലാ ചമ്മന്തി, വെറും 5 മിനിറ്റ് മതി 

Image Courtesy: Unsplash

തേങ്ങ വില ഒരു ദയയുമില്ലാതെ കുതിച്ചുയരുന്നു, നമുക്കാണെങ്കിൽ തേങ്ങ ഇല്ലാതെ ഒരു കറി ആലോചിക്കാനെ വയ്യ, ഇതാണ് ഒട്ടുമിക്ക മലയാളികളുടെയും അവസ്ഥ.

തേങ്ങ വില

എന്നാൽ ഇനി തേങ്ങ ഇല്ലാതെ അടിപൊളി ചമ്മന്തി ഉണ്ടാക്കാൻ കഴിയും, അതും വെറും 5 മിനിറ്റിൽ. എങ്ങനെയാണെന്ന് നോക്കിയാലോ...

ചമ്മന്തി

പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു നൽകാം. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ഒരു സവാള കട്ടികുറച്ച് അരിഞ്ഞത് ചേർക്കാം.

വെളിച്ചെണ്ണ

2 മിനിറ്റ് ഇവ വഴറ്റിയ ശേഷം ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കുക. വെന്ത് വരുമ്പോൾ വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം.

തക്കാളി

ആവശ്യത്തിന് മുളക് പൊടി ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, 4 ടേബിൾസ്പൂൺ വറുത്ത നിലക്കടല എന്നിവ ചേർക്കാം.

മസാല

ഇവ ഇളക്കിയ ശേഷം അടുപ്പ് അണയ്ക്കാം. തണുത്ത ശേഷം രണ്ട് മുട്ട പുഴുങ്ങിയതിന്റെ വെള്ള കൂടി ചേർത്ത് അരയ്ക്കുക.  അടി കട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

മുട്ട

ഇതിലേക്ക് കടുക് പൊട്ടിച്ച് ജീരകം ചേർത്തു വറുക്കാം. ഉഴുന്നു പരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കാം. ഇത് അരച്ചടുത്ത ചമ്മന്തിയിൽ ചേർക്കാം.

താളിക്കാം

രുചികരമായ ചമ്മന്തി റെഡി. കവിത സുരേൻ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ ഈസി ടേസ്റ്റി റെസിപ്പി പരീക്ഷിച്ചവർ നിരവധിയാണ്.

റെഡി