10 JULY 2025

TV9 MALAYALAM

ജിമ്മിൽ പോകാൻ മടിയാണോ? തടികുറയും, ശീലമാക്കൂ  പുതിന വെള്ളം

Image Courtesy: Getty Images

എഴുന്നേറ്റാലുടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് എപ്പോഴും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ അത് പുതിനയില ഇട്ട വെള്ളമായാലോ.

പുതിന

ദഹന എൻസൈമുകളെ മെച്ചപ്പെടുത്താൻ പുതിനയില നല്ലതാണ്. ഭക്ഷണം വേ​ഗം ദഹിപ്പിക്കാനും വയറു വീർക്കൽ, ദഹനക്കേട് എന്നിവ കുറയ്ക്കാനും സഹായിക്കും.

ദഹനത്തിന്

പുതിനയിൽ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് വായ്‌നാറ്റത്തെ ചെറുക്കാനും വായുടെ ശുചിത്വം നിലനിർത്താനും വളരെ അധികം സഹായിക്കുന്നു.  

വായ് നാറ്റം

പുതിനയുടെ ഉന്മേഷദായകമായ സുഗന്ധം മാനസികമായും ശാരീരകമായും ഉന്മേഷം നൽകുന്നു. അങ്ങനെ രാവിലെയുണ്ടാകുന്ന ക്ഷീണം കുറയ്ക്കാൻ കഴിയും.

ഊർജ്ജം

പുതിന ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നു.  ഇത് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ജലാംശം

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കാനും പുതിനവെള്ളം സഹായിക്കും.

വിഷാംശം

ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും, പുതിന വെള്ളം ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും.

ശരീരഭാരം

പുതിന ഇല ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കുന്നു. അതിലൂടെ കഠിനമായ തലവേദനയ്ക്ക് പോലും ആശ്വാസം ലഭിക്കുകയും ചെയ്യും.

തലവേദന