15 January 2026

Sarika KP

ഒറ്റ രാത്രി കൊണ്ട് പഴം പഴുക്കണോ?

Image Credit: Getty, Social Media

പച്ചക്കായകൾ പഴുക്കാൻ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട. അവ സ്വാഭാവികമായി പഴുക്കാൻ ചില പൊടിക്കൈകളുണ്ട്. അവ നോക്കാം.

 ചില പൊടിക്കൈകൾ

ഒരു ബ്രൗൺ പേപ്പർ ബാഗിലോ അല്ലെങ്കിൽ സാധാരണ പത്രക്കടലാസിലോ പഴങ്ങൾ പൊതിഞ്ഞു വെക്കുക.  പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുത്.

പേപ്പർ ബാഗ്

നന്നായി പഴുത്ത ആപ്പിളോ അല്ലെങ്കിൽ മറ്റൊരു പഴുത്ത വാഴപ്പഴമോ ഉണ്ടെങ്കിൽ അത് പച്ചക്കായകൾക്കൊപ്പം വെക്കുന്നത് പഴം  പെട്ടെന്ന് പഴുക്കാൻ സ​ഹായിക്കും.

മറ്റ് പഴുത്ത പഴങ്ങൾക്കൊപ്പം

അരി സൂക്ഷിക്കുന്ന പാത്രത്തിനുള്ളിലോ അല്ലെങ്കിൽ ചാക്കിലോ പച്ചക്കായകൾ ഇറക്കി വെക്കുക. ഇത് പഴം പഴുക്കാൻ സഹായിക്കും.

അരി സൂക്ഷിക്കുന്ന പാത്രത്തിനുള്ളിൽ

അടുക്കളയിലെ ജനൽ അരികിലോ അല്ലെങ്കിൽ അല്പം ചൂടുള്ള ഭാഗത്തോ പഴങ്ങൾ സൂക്ഷിക്കുക. എന്നാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

ചൂടുള്ള ഭാഗത്ത്

നിങ്ങൾ വാഴക്കുലയായാണ് പഴുക്കാൻ വെക്കുന്നതെങ്കിൽ, പടലകൾ വേർതിരിച്ച് വെക്കുന്നത് പഴുക്കൽ വേഗത്തിലാക്കും.

പടലകൾ വേർതിരിച്ച്

ഓരോ പടലയുടെയും മുകൾഭാഗം അല്പം വെളിയിൽ കാണുന്ന രീതിയിൽ വായുസഞ്ചാരമുള്ള പാത്രത്തിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

വായുസഞ്ചാരമുള്ള പാത്രത്തിൽ

പഴങ്ങൾ പഴുക്കുമ്പോൾ അവയുടെ നിറത്തിലും മണത്തിലും വരുന്ന മാറ്റം നിരീക്ഷിക്കുക. ഇതിനായി ദിവസവും പരിശോധിക്കുന്നത് നല്ലതാണ്.

മാറ്റം നിരീക്ഷിക്കുക