Abdul Basith

Pic Credit: Social Media

പൊറോട്ടയും ബീഫും അധികം കഴിക്കണ്ട, പ്രശ്നമാണ്

Abdul Basith

11 January 2026

മലയാളികളുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് പൊറോട്ടയും ബീഫും. എന്നാൽ, പൊറോട്ടയല്ല, ബീ അധികമായി കഴിക്കുന്നത് അത്ര നല്ലതല്ല.

പൊറോട്ടയും ബീഫും

ബീഫ് ഉൾപ്പെടുന്ന റെഡ് മീറ്റിൽ സാച്ചുറേറ്റഡ് ഫാറ്റും കൊളസ്ട്രോളും അധികമാണ്. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കാനുള്ള സാധ്യതകളുണ്ട്.

ഹൃദ്രോഗം

പാചകം ചെയ്യുമ്പോഴോ ദഹിക്കുമ്പോഴോ റെഡ് മീറ്റിൽ നിന്ന് ക്യാൻസർ വരുത്താനിടയുള്ള ചില പദാർത്ഥങ്ങൾ രൂപപ്പെട്ടേക്കാം.

ക്യാൻസർ

സ്ഥിരമായി റെഡ് മീറ്റ് കഴിക്കുന്നത് ഡയബറ്റിസിനുള്ള സാധ്യത വർധിപ്പിക്കും. പാൻക്രിയാറ്റിക് കോശങ്ങളെ നശിപ്പിക്കുന്നതിനാലാണ് ഇത്.

ഡയബറ്റിസ്

റെഡ് മീറ്റ് കൂടുതലായി ഉപയോഗിക്കുന്നത് ആയുസ് കുറയ്ക്കും. റെഡ് മീറ്റ് അകാലമരണത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനങ്ങൾ.

ആയുസ്

റെഡ് മീറ്റിൽ കലോറി കൂടുതലും ഫൈബർ കുറവുമാണ്. കലോറി കൂടുതലായതുകൊണ്ട് തന്നെ ഇത് ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് നയിക്കും.

ഭാരനിയന്ത്രണം

റെഡ് മീറ്റ് സ്ഥിരമാക്കുന്നത് മസ്തിഷ്കാരോഗ്യത്തിനും ഭീഷണിയാണ്. അൽഷൈമേഴ്സ്, സ്ട്രോക്ക് എന്നിവയുടെ സാധ്യതയും വർധിപ്പിക്കും.

മസ്തിഷ്കാരോഗ്യം

റെഡ് മീറ്റിലെ ചില ഘടകങ്ങൾ ഇൻഫ്ലമേഷൻ വർധിപ്പിക്കും. ഇത് മറ്റ് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

ഇൻഫ്ലമേഷൻ