17 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
കാപ്പി കുടിക്കാൻ മാത്രമല്ല, ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കാപ്പിപ്പൊടി വെള്ളത്തിൽ ലയിക്കാത്തതുകൊണ്ട് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് മികച്ചൊരു 'സ്ക്രബ്' ആയി ഉപയോഗിക്കാം.
കാപ്പിപ്പൊടിയിൽ അല്പം പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും.
കണ്ണിന് താഴെയുള്ള വീക്കവും കറുപ്പും കുറയ്ക്കാൻ കാപ്പി സഹായിക്കും. ഇതിലെ കഫീൻ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചർമ്മത്തെ മുറുക്കമുള്ളതാക്കുകയും ചെയ്യുന്നു.
കാപ്പിയിലെ പോളിഫെനോൾസ് സൂര്യപ്രകാശത്തിലെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടി ചർമ്മത്തിലുണ്ടാകുന്ന പാടുകൾ കുറയ്ക്കാൻ കാപ്പിപ്പൊടി കൊണ്ടുള്ള മസാജ് സഹായിക്കും. ഇത് ചർമ്മത്തെ മിനുസമുള്ളതാക്കുന്നു.
കാപ്പിയിലുള്ള ക്ലോറോജെനിക് ആസിഡ് ബാക്ടീരിയകളെ നശിപ്പിക്കാനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
മുടിയുടെ സ്വാഭാവികമായ തിളക്കം നിലനിർത്താനും തലയോട്ടിയുടെ pH നില ക്രമീകരിക്കാനും തലയോട്ടിയിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും നല്ലതാണ്.