18 November 2026
Sumeesh T Unneen
Photo Credit: Unsplash
വർക്കൗട്ടിന് ശേഷം മാത്രമല്ല, മുൻപും ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് പേശികൾക്ക് ആവശ്യമായ ഊർജ്ജം നൽകാനും, വേഗത്തിൽ ക്ഷീണിക്കുന്നത് തടയാനും സഹായിക്കും
വ്യായാമത്തിന് മുൻപ് കഴിക്കാൻ ഏറ്റവും മികച്ചത് കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണമാണ്. ഇത് ശരീരത്തിന് അതിവേഗം ഊർജ്ജം നൽകുകയും കൂടുതൽ നേരം വർക്കൗട്ട് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു
വ്യായാമത്തിന് 30 മുതൽ 60 മിനിറ്റ് മുൻപ് കട്ടൻ കാപ്പി കുടിക്കുന്നത് സ്റ്റാമിനയും ശ്രദ്ധയും വർധ്ധ്ധിപ്പിക്കാൻ സഹായിക്കും. ക്ഷീണം അകറ്റി ഉന്മേഷം നൽകാൻ കഫീൻ മികച്ചതാണ്
ഭാരമുയർത്തിയുള്ള പരിശീലനം ചെയ്യുന്നവർക്ക് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഗുണം ചെയ്യും. ഇത് പേശികളുടെ തളർച്ച കുറയ്ക്കുകയും മസിലുകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും
ഒരു മണിക്കൂറിലേറെ നീളുന്ന കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവർ കാർബോഹൈഡ്രേറ്റ്സിന് തന്നെ മുൻഗണന നൽകണം. പഴം, ഓട്സ്, ഹോൾ ഗ്രെയ്ൻ ബ്രെഡ് തുടങ്ങിയവ മികച്ച ഊർജ്ജം നൽകും
ഒന്നും കഴിക്കാതെ വ്യായാമം ചെയ്യുന്നത് വേഗത്തിൽ ക്ഷീണിക്കാൻ കാരണമാകും. ഇത് ആരോഗ്യകരമായ ഒരു രീതിയല്ല. ട്രെയിനറുടെയോ ഡയറ്റീഷ്യൻ്റെയോ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ഈ രീതി പിന്തുടരാവു
മികച്ച പ്രകടനത്തിന് പെട്ടെന്ന് ദഹിക്കുന്ന കാർബോഹൈഡ്രേറ്റ്സിനൊപ്പം ഒരു ഗ്ലാസ് കാപ്പിയും കൂടി കുടിക്കുന്നത് ഇരട്ടി ഊർജ്ജം നൽകും. ഇത് വർക്കൗട്ടിനിടെ തളർന്നുപോകാതിരിക്കാൻ സഹായിക്കും
രാവിലെയുള്ള ലഘുവായ വർക്കൗട്ടുകൾക്ക് ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാൽ മികച്ച റിസൾട്ടിനായി വ്യായാമത്തിന് മുൻപ് കാർബ്സും, ശേഷം പ്രോട്ടീനും കഴിക്കുന്നതാണ് ഏറ്റവും നല്ലത്