09 December 2025
Aswathy Balachandran
Image Courtesy: Unsplash
പച്ചക്കറികളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ അടങ്ങിയതിനാൽ ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ദഹനത്തിനും അനിവാര്യമാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെെട്രേറ്റുകൾ പച്ചക്കറികളിൽ ധാരാളമായുണ്ട്.
ലെെക്കോപീൻ പോലുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു.
പച്ചക്കറികളുടെ പോഷക ഗുണങ്ങൾ പൂർണ്ണമായി ലഭിക്കുന്നതിന്, അവ എപ്പോഴും ചെറിയ ചൂടിൽ വേവിക്കാൻ ശ്രദ്ധിക്കുക.
ചൂട് കൂടിയാൽ പച്ചക്കറികളുടെ നിറം, രുചി, പോഷക ഗുണം എന്നിവ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
പച്ചക്കറികൾ വേവിക്കുമ്പോൾ കഴിയുന്നതും എണ്ണ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏറ്റവും ആരോഗ്യകരം.
എണ്ണ നിർബന്ധമാണെങ്കിൽ, കുറഞ്ഞ അളവിൽ ഒലിവ് ഓയിൽ മാത്രം ചേർക്കുന്നതാണ് നല്ലത്.