07 December 2025

Jayadevan A M

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?

Image Courtesy: Getty

ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിക്കരുതെന്ന് പലരും പറയാറുണ്ട്. അത് അപകടരമാണെന്ന് വിശ്വസിക്കുന്നു, ഇതില്‍ വാസ്തവമുണ്ടോയെന്ന് നോക്കാം.

പൈനാപ്പിള്‍

ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിക്കരുതെന്ന് പറയുന്നതില്‍ ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്‌

ശാസ്ത്രീയത

pineapple 3

പൈനാപ്പിളിൽ ബ്രോമിലെയ്ൻ എന്ന ഒരു തരം എൻസൈം അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് സപ്ലിമെന്റ് രൂപത്തിൽ ബ്രോമെലൈൻ ശുപാർശ ചെയ്യുന്നില്ല.

ബ്രോമിലെയ്ൻ

എന്നാല്‍ നാം കഴിക്കുന്ന പൈനാപ്പിളിലെ ബ്രോമിലെയ്നിൻ്റെ അളവ് വളരെ കുറവാണ്. ഇത് ഗർഭധാരണത്തെ ബാധിക്കാൻ സാധ്യതയില്ല.

കുറഞ്ഞ അളവ്‌

എന്നാല്‍ അമിതമായ അളവില്‍ പൈനാപ്പിള്‍ കഴിക്കാതിരിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍

അമിതമായ അളവിൽ

ആദ്യ മൂന്ന് മാസങ്ങളില്‍ പൈനാപ്പിള്‍ ഒഴിവാക്കുകയോ, വളരെ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുന്നതോ ആണ് നല്ലത്‌

ആദ്യ മാസങ്ങൾ

പൈനാപ്പിള്‍ പോഷകസമൃദ്ധമാണ്. ദഹനത്തിനും നല്ലത്. എന്നാല്‍ ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമായേക്കാം. അലര്‍ജിയുള്ളവരുമുണ്ട്‌

പോഷകസമൃദ്ധം

പൊതുവായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. ഇതിലെ കാര്യങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണം ക്രമീകരിക്കുക

നിരാകരണം