6 December 2025
Nithya V
Image Courtesy: Getty Images
പ്രമേഹം, കൊളസ്ട്രോൾ, ബിപി തുടങ്ങിയവ നമ്മളെ വലയ്ക്കുന്ന ജീവിതശൈലി രോഗങ്ങളാണ്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് പോലും വിലക്ക് വീഴും.
ഏറെ പോഷകഗുണങ്ങളുള്ള ഒന്നാണ് മുട്ട. പുഴുങ്ങിയ മുട്ട പലരുടെയും ഇഷ്ടഭക്ഷണവുമാണ്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട.
കൂടാതെ വിറ്റാമിനുകളും ധാതുക്കളും ഇവയിലുണ്ട്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും സഹായിക്കും.
എന്നാൽ കൊാളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ? അവർ മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമോ?
മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ ചിലപ്പോള്‍ കൊളസ്‌ട്രോളിൻ്റെ അളവ് ഉയർന്നേക്കാം.
മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ അമിത ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്.
മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നത് നല്ലതല്ല. എന്നാൽ കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കാം.