03 September 2026

AMAL KV

ക്ലച്ച്  ഉപയോഗത്തിൽ സ്ഥിരമായി വരുന്ന തെറ്റുകൾ 

Photo Credit: Getty Images

വാഹനം ഓടിക്കുമ്പോൾ ഇടതുകാൽ പൂർണമായും ക്ലച്ചിൽ നിന്ന് മാറ്റാതെ വയ്ക്കുന്നത്.

കാൽ എടുക്കാതെ 

ഇങ്ങനെ ചെയ്യുന്നത് വഴി ക്ലച്ച് പ്ലേറ്റുകൾ തമ്മിൽ അമിതമായി ഉരസി ചൂടായി വേഗത്തിൽ തേയുന്നു.

തേയ്മാനം

വർഷങ്ങളായി കാർ ഉപയോഗിച്ച് വരുന്നവരും അവരറിയാതെ ചെയ്യുന്ന തെറ്റാണ് ഇത്.

അറിയാതെ

വാഹനം ബ്ലോക്ക് കിടക്കുമ്പോഴും മറ്റും ക്ലച്ച് മുഴുവനായി അമർത്തി പിടിക്കുന്നത് റിലീസ് ബെയറിങ്ങിന്  കേടുപാടുകൾ വരുത്തും.

അമർത്തി വയ്ക്കുന്നത്  

ബ്രേക്ക് ഉപയോഗിക്കുന്നതിന് പകരം  ക്ലച്ചും  ആക്സിലറേറ്ററും അഡ്ജസ്റ്റ് ചെയ്തു അധികനേരം വയ്ക്കുന്നത് പ്ലേറ്റ് കരിയുന്നത് കാരണമാകും.

ഹാഫ് ക്ലച്ച്

വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ബ്രേക്കിന് മുമ്പ് തന്നെ ക്ലച്ച് അമർത്തുന്നത് തെറ്റായ രീതിയാണ്. ഇതുവഴി എൻജിൻ  ബ്രേക്കിംഗ് നഷ്ടപ്പെടും.

ക്ലച്ചും ബ്രേക്കും  

ക്ലച്ചമർത്തി ഗിയർ മാറിയതിന് ശേഷം ഒറ്റയടിക്ക് പെഡലിൽ നിന്ന് കാൽ എടുക്കുന്നത്  ഗിയർ ബോക്സിന്  ആഘാതം ഉണ്ടാക്കും.

സഡൻ റിലീസ് 

വാഹനം ന്യൂട്രൽ ആക്കേണ്ട സാഹചര്യങ്ങളിൽ അതിനുപകരം ക്ലച്ച് ഉപയോഗിക്കുന്നത്   സിസ്റ്റത്തിന് കംപ്ലൈന്റ്റുകൾ വരുത്തും.

ന്യൂട്രലിന് പകരം