29 JUNE 2026

NEETHU VIJAYAN

പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ

Image Courtesy: Getty Images 

മഴക്കാലമായാൽ പാമ്പുകളുടെ ശല്ല്യം പൊതുവെ കൂടുതലാണ്. ഇവയെ അകറ്റി നിർത്താൻ വീടും പരിസരവും വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്.

പാമ്പുകൾ

വീട്ടുപരിസരത്തെ കാടും പടലും വൃത്തിയാക്കുന്നതോടൊപ്പം, നമ്മൾ പരിപാലിക്കുന്ന വിലകൂടിയ ചെടികളടക്കമുള്ള പൂന്തോട്ടത്തിലേക്കും അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പൂന്തോട്ടം

നമ്മൾ പൂന്തോട്ടത്തിൽ ആഡംബരത്തിനും ഭംഗിക്ക് വെച്ചുപിടിപ്പിക്കുന്ന ചില ചെടികൾ പാമ്പുകളെ ആകർഷിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.

പാമ്പുകൾ

മുല്ലപ്പൂക്കളുടെ കടുത്ത സുഗന്ധം പാമ്പുകളെ ആകർഷിക്കാറുണ്ട്. മാത്രമല്ല, ഇവ പടർന്നു പന്തലിച്ച് കിടക്കുന്നത് പാമ്പുകൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ നല്ലൊരു ഇടമൊരുക്കുന്നു.

മുല്ലപൂക്കൾ

കട്ടിയുള്ള ഇലകളുള്ള കറ്റാർവാഴയിലും കള്ളിച്ചെടികളിലും ഇടിയിൽ തണുപ്പും ഈർപ്പവും നിലനിൽക്കും. വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷപ്പെടാൻ പാമ്പുകൾ ഇവയ്ക്കടിയിൽ അഭയം തേടാറുണ്ട്.

കറ്റാർവാഴ

വള്ളിച്ചെടികൾ പാമ്പുകൾക്ക് മികച്ച ഒളിത്താവളമാണ്. ഇവയിലൂടെ പാമ്പുകൾക്ക് എളുപ്പത്തിൽ ജനലുകളിലേക്കും മേൽക്കൂരയിലേക്കും കയറാൻ സാധിക്കും.

വള്ളിച്ചെടികൾ

ലാൻഡ്സ്കേപ്പിംഗിനായി വെച്ചുപിടിപ്പിക്കുന്ന അലങ്കാര പുല്ലുകൾ കൃത്യമായി വെട്ടി ഒതുക്കിയില്ലെങ്കിൽ അവ പാമ്പുകളുടെ ഒളിത്താവളമാകും.  

പുല്ലുകളും കാട്ടുചെടികളും