26 JUNE 2026

NEETHU VIJAYAN

തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?

Image Courtesy: Getty Images 

നല്ല മുള്ളുള്ള മീനുകൾ എത്ര ശ്രദ്ധിച്ച് കഴിച്ചാലും അതിൻ്റെ മുള്ള് ചിലപ്പോൾ നമ്മുടെ തൊണ്ടയിൽ കുടുങ്ങാറുണ്ട്. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്.

മീൻ

ചോറ് നല്ലതുപോലെ ഉരുളയാക്കി ചവയ്ക്കാതെ ഒന്നിച്ച് വിഴുങ്ങുക. ചോറിൻ്റെ ഭാരത്തിനൊപ്പം മുള്ളും വയറ്റിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചോറ്

നല്ലതുപോലെ പഴുത്ത ഒരു വലിയ കഷ്ണം പഴം ചവച്ചരയ്ക്കാതെ പകുതി പാകത്തിൽ വിഴുങ്ങുമ്പോൾ, പഴത്തിൻ്റെ പശപ്പിൽ ഒട്ടിപ്പിടിച്ച് മുള്ളും താഴേക്ക് പോകും.

പഴം

ഒരു കഷ്ണം ബ്രെഡ് എടുത്ത് വെള്ളത്തിലോ പാലിലോ ചെറുതായി മുക്കുക. ഇത് പതുക്കെ ഉരുളയാക്കി വിഴുങ്ങുന്നത് തൊണ്ടയിലെ മുള്ളിനെ എളുപ്പത്തിൽ നീക്കാൻ സഹായിക്കും.

ബ്രെഡ്

ഒന്നോ രണ്ടോ സ്പൂൺ ഒലിവ് ഓയിൽ കുടിക്കുന്നത് നല്ലതാണ്. ഇത് തൊണ്ടയിൽ ഒരു ലൂബ്രിക്കന്റായി നിന്ന് മുള്ള് തെന്നിമാറി വയറ്റിലേക്ക് പോകാൻ സഹായിക്കും.

ഒലിവ് ഓയിൽ

അല്പം ചെറുനാരങ്ങാനീര് കുടിക്കുന്നത് തൊണ്ടയിലെ മുള്ളിനെ മൃദുവാക്കാൻ സഹായിക്കും. ഇതിലെ ആസിഡ് ഗുണം മുള്ളിന്റെ കാഠിന്യം കുറച്ച് അതിനെ വേഗത്തിൽ കളഞ്ഞേക്കാം.

നാരങ്ങാനീര്

മുള്ള് പുറത്തെടുക്കാൻ വേണ്ടി വിരലുകളോ മറ്റ് വസ്തുക്കളോ ഇട്ട് തൊണ്ടയിൽ കുത്തരുത്. ഇത് മുള്ള് കൂടുതൽ ആഴത്തിൽ ഇറങ്ങാനോ തൊണ്ടയിൽ മുറിവുണ്ടാകാനോ കാരണമാകും.

ശ്രദ്ധിക്കേണ്ടത്