വേദനസംഹാരികളുടെ അമിത ഉപയോഗം വൃക്കകളെ ദോഷകരമായി ബാധിക്കും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വേദനസംഹാരികള്‍ ഉപയോഗിക്കരുത്
ഉപ്പോ സോഡിയമോ കൂടുതലുള്ള ഭക്ഷണക്രമം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും
പ്രോസസ്ഡ് ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നവർക്ക് വൃക്കരോഗ സാധ്യത 24% കൂടുതലാണെന്ന് 2022-ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും കഠിനാധ്വാനം ചെയ്യുമ്പോഴും, ചൂടുള്ള കാലാവസ്ഥയിലും
ആരോഗ്യത്തിന് വിശ്രമം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് വൃക്കകളെ ബാധിക്കും. ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക
ഭക്ഷണത്തിലെ പ്രധാന ഭാഗമാണ് പ്രോട്ടീൻ. ആരോഗ്യം നിലനിർത്തുന്നതിന് അടക്കം ഇത് സഹായിക്കുന്നു. മാംസം അമിതമായി കഴിക്കുന്നത് വൃക്കകള്‍ക്ക് നല്ലതല്ല
ഷുഗര്‍, ആള്‍ക്കഹോള്‍ തുടങ്ങിയവയുടെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ തുടങ്ങിയവയും നല്ലതല്ല. വൃക്കരോഗത്തിന് അടക്കം ഇത് കാരണമാകാം
ഈ ലേഖനം പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഈ വിവരങ്ങള്‍ TV9 Malayalam സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുക