27 JUNE 2026

NEETHU VIJAYAN

ഇങ്ങനെയാണോ പാചകം  ചെയ്യുന്നത്! ഹൃദയാഘാതം  ഉറപ്പ്

Image Courtesy: Getty Images 

നമ്മൾ അടുക്കളയിൽ വരുത്തുന്ന ചില മോശം ശീലങ്ങൾ ഹൃദയത്തിൻ്റെ ആരോഗ്യത്തെയാണ് തകർക്കുന്നത്. ഈ തെറ്റുകൾ നിങ്ങളുടെ വീട്ടിലും സംഭവിക്കുന്നുണ്ടോ?

തെറ്റുകൾ

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അതീവ ​ഗുരുതരമാണ്. ഇത് എണ്ണയിൽ മാരകമായ ട്രാൻസ് ഫാറ്റുകൾ ഉണ്ടാക്കാൻ കാരണമാകുന്നു.

എണ്ണ

ഇങ്ങനെ ആവർത്തിച്ച് ചൂടാക്കുന്ന എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യും.

ഹൃദയത്തിന്

കറികളിലും വറുത്ത പലഹാരങ്ങളിലും അമിതമായി ഉപ്പ് ചേർക്കുന്നത് രക്തസമ്മർദ്ദം പെട്ടെന്ന് കൂട്ടും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു.

ഉപ്പ്

മീനും ഇറച്ചിയും അമിതമായി മൊരിയിച്ച് വറുക്കുന്നത് അതിലെ പോഷകങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല, ശരീരത്തിലേക്ക് അനാവശ്യ കൊഴുപ്പ് എത്തിക്കുകയും ചെയ്യും.

വറുക്കുന്നത്

പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായാൽ ശരീരത്തിൽ കൊഴുപ്പ് കൂടുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യും.

കൊഴുപ്പ്

പച്ചക്കറികൾ അമിതമായി വേവിച്ച് ഉടയ്ക്കുന്നത് അതിലെ വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും ഇല്ലാതാക്കും. ഹൃദയത്തിന് ആവശ്യമായവയാണ് നഷ്ടപ്പെടുന്നത്.

ആവശ്യമായവ